മധ്യവയസ്കന്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികത : മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

KKD-CRIMEവിഴിഞ്ഞം: ആലപ്പുഴയില്‍ ജോലിക്കു പോയ മധ്യവയസ്കന്‍  മരിച്ചസംഭവത്തില്‍ അസ്വാഭാവികതയെന്നു ബന്ധുക്കളുടെ പരാതി.കൂടെജോലി ചെയ്തിരുന്നവരാണ് മരണവിവരം  ബന്ധുക്കളെ അറിയിച്ചത്. ആംബുലന്‍സില്‍ വീട്ടിലെത്തിച്ച മൃതദേഹം കുളിപ്പിക്കുന്നതിനിടയില്‍ മുറിപ്പാടുകള്‍ കണ്ടു സംശയം തോന്നിയ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിനു കാഞ്ഞിരംകുളം പോലീസ് കേസെടുത്തു.

കാഞ്ഞിരംകുളം കാക്കത്തോട്ടം ലക്ഷംവീടു കോളനിയില്‍ ബാബു എന്നു വിളിക്കുന്ന മനോഹരനാണ്മരിച്ചത്. ഇയാളുടെ ബന്ധുക്കളും അയല്‍വാസികളുമടങ്ങുന്ന നാലംഗ സംഘം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആലപ്പുഴ അരൂര്‍ പേരാനല്ലൂരില്‍ പൈപ്പിന്റെ പണിക്കായി നാട്ടില്‍ നിന്നു പോയത്.

വീണതാണു   മരണകാരണമായി  കൂടെയുണ്ടായിരുന്നവര്‍ ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് അവിടുത്തെ പോലീസിനെ അറിയിക്കാതെ മൃതദേഹം കൂടെയുള്ളവര്‍ തന്നെ നാട്ടിലെത്തിച്ചു.  നെഞ്ചിലും കവിളിലും കണ്ണിന്റെ ഭാഗത്തും മുറിപ്പാടുകളുള്ളതായി ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. വിവരമറിഞ്ഞെത്തിയ കാഞ്ഞിരംകുളം പോലീസ്  ഇന്‍ക്വസ്റ്റ് തയ്യാറാക്കി . മരിച്ച മോഹനന്‍ അവിവാഹിതനാണ്. കേസ് അരൂര്‍ പോലീസിനു കൈമാറുമെന്ന് കാഞ്ഞിരംകുളം പോലീസ് അറിയിച്ചു.

Related posts