വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍! പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനുശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ നിലവില്‍ മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി കെ.എന്‍.എ ഖാദറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പാണക്കാട് ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനുശേഷമാണ് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കെ എന്‍ എ ഖാദറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

ലീഗ് സംസ്ഥാന സെക്രട്ടറി യു.എ ലത്തീഫ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരെ തള്ളിയാണ് കെ.എന്‍.എ ഖാദറിനെ സ്ഥാനാര്‍ത്ഥിയായി മുസ്ലീം ലീഗ് തെരഞ്ഞെടുത്തത്. മത്സരത്തിനില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രഖ്യാപിച്ചിരുന്നു. സംഘടനാ ചുമതലകള്‍ വഹിക്കേണ്ടതുള്ളതുകൊണ്ടാണ് പിന്മാറ്റം എന്നായിരുന്നു മജീദിന്റെ വിശദീകരണം. ഇ.അഹമ്മദിന്റെ മരണത്തെത്തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Related posts