അങ്കമാലി: വോട്ടര്‍മാര്‍ക്ക് സുഗമമായി വോട്ടു രേഖപ്പെടുത്തുന്നതിന് വിപുലമായ സജ്ജീകരണങ്ങളോടെ ഒരുക്കിയ മാതൃകാ പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടു ചെയ്തിറിങ്ങുന്നവര്ക്ക് മിഠായി കൂടി ലഭിച്ചത് വേറിട്ട അനുഭവമായി.മാതൃകാ പോളിംഗ് സ്റ്റേഷനായിരുന്ന അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളില്‍ വോട്ടു ചെയ്ത വര്‍ക്കാണ് ഗൈഡ്സ് വോളന്റിയര്‍മാര്‍ മിഠായി നല്കി യാത്ര യാക്കിയത്.
ഒരോ നിയോജകമണ്ഡലത്തിലും അഞ്ചു വീതം എന്ന നിലയില്‍ ജില്ലയിലൊട്ടാകെ 70 മാതൃകാ പോളിംഗ് സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്. അഞ്ചില്‍ ഒന്ന് സ്ത്രീ സൗഹൃദ പോളിംഗ് സ്റ്റേഷനായും ക്രമീകരിച്ചിരുന്നു. അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിലെ മൂന്നു പോളിംഗ് ബൂത്തുകളില്‍ രണെ്ടണ്ണം മാതൃകാ പോളിംഗ് സ്റ്റേഷനും ഒരെണ്ണം സ്ത്രീ സൗഹൃദ പോളിംഗ് സ്റ്റേഷനുമായിരുന്നു. വോട്ടര്‍ സഹായ കേന്ദ്രം, വനിതാ വോട്ടര്‍മാര്‍ക്കായി കൊച്ചുകുട്ടികള്‍ക്കുള്ള കളിസ്ഥലം ഉള്‍പ്പെടെയുള്ള വിശ്രമകേന്ദ്രം, കാത്തിരിപ്പു കേന്ദ്രം, കുടിവെള്ള സംവിധാനം, വീല്‍ ചെയര്‍ തുടങ്ങിയ സൗകര്യങ്ങളാണ് മാതൃകാ പോളിംഗ് സ്റ്റേഷനില്‍ ഒരുക്കിയിരുന്നത്.
ബലൂണുകള്‍കൊണ്ടും മറ്റും പോളിംഗ് സ്റ്റേഷന് അലങ്കരിച്ചിരുന്നു. വോട്ടര്‍മാരെ സഹായിക്കാന്‍ സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് വോളന്റിയര്‍മാരെയും സജ്ജമാക്കിയിരുന്നു.സ്ത്രീ സൗഹൃദ പോളിംഗ് സ്റ്റേഷനില്‍ വനിതാ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവിടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നതും വനിതാ പോലീസിനെയാണ്. വോട്ടെടുപ്പ് കഴിഞ്ഞ് പോകുന്നവര്‍ക്കെല്ലാം ഗൈഡ്സ് വോളന്റിയര്‍മാര്‍ നന്ദി രേഖപ്പെടുത്തിയ സ്ലിപ് പിന് ചെയ്ത മിഠായിയും നല്കി.