മുക്കം ടൗണിലെ അനധികൃത പാര്‍ക്കിംഗ്: പോലീസ് നടപടി തുടങ്ങി

KKD-NOPARKINGമുക്കം: മുക്കം ടൗണിലെ അനധികൃത പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് പോലീസ് നടപടി ശക്തമാക്കി. ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി നോ പാര്‍ക്കിംഗ് ഏരിയയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെയാണ് നടപടി. ആദ്യഘട്ടത്തില്‍ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ച് അനധികൃത പാര്‍ക്കിംഗാണെന്ന അറിവ് വാഹന ഉടമകള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. രണ്ടു ദിവസത്തിനകം വാഹനവുമായി സ്റ്റേഷനില്‍ എത്തണമെന്നും സ്റ്റിക്കറില്‍ എഴുതിയിട്ടുണ്ട്.

മുക്കം നഗരസഭാ ഓഫീസിനുസമീപം നോ പാര്‍ക്കിംഗ് ബോര്‍ഡിനുതാഴെ വാഹനം പാര്‍ക്ക് ചെയ്ത ഇരുചക്രവാഹനങ്ങള്‍ക്കെതിരെയാണ് ആദ്യഘട്ടത്തില്‍ നടപടിയാരംഭിച്ചത്. വരും ദിവസങ്ങളില്‍ മറ്റു ഭാഗങ്ങളിലേക്കും പോലീസ് നടപടി വ്യാപിപ്പിക്കും. ഗ്രേഡ് എസ്‌ഐ മുഹമ്മദലിയുടെ നേതൃത്വത്തിലാണ് നടപടി. അതേസമയം മുക്കത്ത് ഔദ്യോഗികമായി ട്രാഫിക് പരിഷ്കരണം ആരംഭിച്ചിട്ട് രണ്ടാഴ്ചയായെങ്കിലും ഇനിയും വേണ്ട രീതിയില്‍ ഫലപ്രദമായിട്ടില്ല. ബസുകളുടെ റൂട്ട്മാറ്റം മാത്രമേ കാര്യക്ഷമമായി നടപ്പായിട്ടുള്ളൂ. 12 ദിവസത്തെ പരീക്ഷണ ഓട്ടത്തിനുശേഷമാണ് പരിഷ്കരണം നടപ്പാക്കിയത്.

Related posts