മുഖ്യന്ത്രിക്കുനേരേ കരിങ്കൊടി കാട്ടാനെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍

knr-karinkodiകണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനുനേരേ കരിങ്കൊടി കാട്ടാനെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ്‌ചെയ്തുനീക്കി. ഇന്നുരാവിലെ 11.45 ഓടെ ട്രെയിനിംഗ് സ്കൂളിനു സമീപം വച്ചാണ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഏളക്കുഴിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ്‌ചെയ്തത്. കണ്ണൂര്‍ ടൗണ്‍ സ്ക്വയറിലെ പരിപാടി കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് കരിങ്കൊടി കാണിക്കാനായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകരുടെ നീക്കം. എന്നാല്‍ രഹസ്യാന്വേഷണവിഭാഗം ഇക്കാര്യം കണ്ടെത്തുകയും അറസ്റ്റ്‌ചെയ്യുകയുമായിരുന്നു. ബിജു ഏളക്കുഴിയെ കൂടാതെ ജില്ലാ പ്രസിഡന്റ് അരുണ്‍ കുമാര്‍, സംസ്ഥാന സമിതി അംഗം റിത്തേഷ്, ജില്ലാ സെക്രട്ടറി രതീഷ്, ട്രഷറര്‍ സച്ചിന്‍ തുടങ്ങിയവരെയാണ് അറസ്റ്റ്‌ചെയ്തത്.

Related posts