മുതലമട: മാവുകര്ഷകര്ക്കുവേണ്ടി രൂപീകരിച്ച മുതലമട മാംഗോ ഫാര്‍മേഴ്സ് പ്രൊഡ്യുസര്‍ കമ്പനിയുടെ ചുള്ളിയാര്മേടുള്ള ഓഫീസില്‍ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ സന്ദര്‍ശിച്ചു. മുതലമട മാംഗോ ഫാര്‍മേഴ്സ് പ്രൊഡ്യുസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ സഹായത്തോടെ ലോകനിലവാരത്തിലുള്ള പഴം പച്ചക്കറി ഹബ്ബ് തുടങ്ങുന്നതിനുവേണ്ടിയുള്ള 500 കോടി രൂപയുടെ പദ്ധതി സംസ്ഥാന ബഡ്ജറ്റിനോട് അനുബന്ധിച്ചു ന്ല്കിയിരുന്നു.
അതിന്റെ സാധ്യതകളെക്കുറിച്ചും ആവശ്യമായ സ്ഥലം കണ്ടെത്തുന്നത് ഉള്‍്പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പദ്ധതിയെ സംബന്ധിച്ച് കമ്പനി സിഇഒ ശ്രീ ശെന്തില്‍ നടരാജന് വിശദീകരിച്ചു. കമ്പനി ചെയര്മാന് അടവുമരം സജു അധ്യക്ഷത വഹിച്ചു. മുതലമട മാംഗോ ഫാര്‍മേഴ്സ് പ്രൊഡ്യുസര്‍ കമ്പനിക്കുവേണ്ടി എംഎല്‍എ കെ.ബാബു പൊന്നാട അണിയിച്ചു. ഡയറക്ടര്‍മാരായ ആറുമുഖന്‍ പത്തിചിറ, സതീഷ് മൂച്ചംകുണ്ട്, ടി.ഒ.ഭാസ്കര്‍, കാജാ ഹുസൈന്, അരുണ്‍, രാജേഷ് എന്നിവര്‍ മന്ത്രിയെ സ്വീകരിച്ചു.
മുതലമട ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് ബേബി സുധ, തിരുചന്ദ്രന്‍, കൃഷി ഓഫീസര്‍ സിന്ധുദേവി, ഇസാഫ് പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്, കമ്പനി അഡൈ്വസറി കമ്മിറ്റി കണ്‍വീനര്‍ കെ.ബി.സുമന്, ജോയിന്‍ കണ്‍വീനര്‍മാരായ ഗുരുവായൂരപ്പന്, ഗോപകുമാര്‍, മുതലമട മാംഗോ ഫാര്മേഴ്സ്് അസോസിയേഷന് പ്രസിഡന്റ് പഴനിച്ചാമിമൂച്ചംകുണ്ട്,വെള്ളാരംകടവ് രവി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക് 9020 409 028, 9020 409 027, 9288 181 655.