ബൈക്ക് മിനിലോറിയിലിടിച്ച് കത്തി എന്‍ജിനീയറിംഗ് വിദ്യാര്‍ഥികൾ മരിച്ചു; ബൈക്കും ലോറിയും അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍

ഹ​രി​പ്പാ​ട്: ദേ​ശീ​യ പാ​ത​യി​ല്‍ ന​ങ്ങ്യാ​ര്‍​കു​ള​ങ്ങ​ര ജം​ഗ്ഷ​ന് സ​മീ​പം ബൈ​ക്ക് ലോ​റി​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു കോ​യ​മ്പ​ത്തൂ​രി​ല്‍ എ​ഞ്ചി​നീ​യ​റി​ങ്ങി​ന് പ​ഠി​ക്കു​ന്ന മാ​വേ​ലി​ക്ക​ര ക​ല്ലു​മ​ല ന​ട​പ്പ​ള്ളി​ല്‍ വീ​ട്ടി​ല്‍ ശ​ങ്ക​ര്‍ കു​മാ​ര്‍ (20), ചെ​ങ്ങ​ന്നൂ​ര്‍ മു​ള​ക്കു​ഴ കി​ര​ണ്‍ നി​വാ​സി​ല്‍ കി​ര​ണ്‍ കൃ​ഷ്ണ​ന്‍ (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​മാ​യി എ​റ​ണാ​കു​ള​ത്തി​ന് പോ​യ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ക​ത്തു​ക​യാ​യി​രു​ന്നു. പൊ​ള്ള​ലേ​റ്റാ​ണ് ശ​ങ്ക​ര്‍​കു​മാ​ര്‍ മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കി​ര​ണ്‍ കൃ​ഷ്ണ​ന്‍ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു​ള്ള വ​ഴി​മ​ദ്ധ്യേ​യു​മാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെയാ​യി​രു​ന്നു അ​പ​ക​ടം.

കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്ന് ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് വ​രും വ​ഴി​യാ​ണ് ഇ​വ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ബൈ​ക്കും ലോ​റി​യും അ​മി​ത വേ​ഗ​ത​യി​ല്‍ ആ​യി​രു​ന്നെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ദേ​ശീ​യ​പാ​ത​യി​ല്‍ അ​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു.

Related posts