മുത്തങ്ങയില്‍ 90 ലക്ഷത്തിന്റെ കുഴല്‍പ്പണവേട്ട; മൂന്ന് ഇതര സംസ്ഥാന സ്വദേശികള്‍ അറസ്റ്റില്‍

kkd-vettaസുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. 90 ലക്ഷം രൂപയുടെ കുഴല്‍പ്പണം ഇതരസംസ്ഥാനക്കാരായ മൂന്നുപേരില്‍ നിന്നാണ് പിടിച്ചെടുത്തത്. ഹൈദരബാദില്‍നിന്ന് കോഴിക്കോടെക്ക് വരികയായിരുന്ന കല്ലട ബസില്‍ നിന്നാണ് പണവുമായി മൂന്നംഗസംഘത്തെ പിടികൂടിയത്്. ഇന്നു രാവിലെ 7.30 ന്  ചെക്ക് പോസ്റ്റില്‍ എക്‌സൈസ് വകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്്.

മുപ്പത് ലക്ഷംവീതം മൂന്നുപേരില്‍ നിന്നായി 90 ലക്ഷമാണ് പിടികൂടിയത്. ശ്രാവണ്‍(35), ഉമമഹേഷ് റാവു(37), ഗണേഷ്(22) എന്നിവരാണ് പിടിയിലായത്. ഇവര്‍ തെലുങ്കാന, ആന്ധ്രാ സ്വദേശികളാണ്. സംഘത്തെ കോഴിക്കാട് എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ലാലു, പ്രിവന്റിവ്് ഓഫീസര്‍മാരായ കെ.കെ. ബാബു, കെ.കെ. അബ്ദുള്‍ അസീസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ മന്‍സൂര്‍ അലി, ചന്തു എന്നിവരാണ് കുഴല്‍പ്പണം പിടികൂടിയ സംഘത്തിലുണ്ടായ

Related posts