വണ്ടിത്താവളം: മുള്ളന്‍പന്നി കുറുകെ ചാടിയതിനെ തുടര്‍ന്നു ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് ബൈക്ക് യാത്രികനായ യുവാവിനു പരിക്കേറ്റു. വിളയോടി വവ്വാക്കോട് മണിയുടെ മകന്‍ അനില്‍കുമാര്‍ (33) നാണ് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ അഞ്ചേമുക്കാലിനാണു സംഭവം.സ്വകാര്യബസിലെ ഡ്രൈവറായ അനില്‍ വിളയോടിയിലെ വീട്ടില്‍ നിന്ന് വണ്ടിത്താവളം ഭാഗത്തേക്കു വണ്ടിയെടുക്കുന്നതിനായി പോകുമ്പോളായിരുന്നു സംഭവം. മുള്ളന്‍പന്നിയുടെ മുള്ള മുന്‍ഭാഗത്തെ ചക്രത്തില്‍ തുളച്ചുകയറി ടയര്‍ പഞ്ചറായി. തുടര്‍ന്ന് അനില്‍ റോഡിലേക്കു തെന്നിവീഴുകയായിരുന്നു.ഇടതു തോളെല്ലിനു പൊട്ടലുണ്ട്. ഇരുമുട്ടിനും കൈയ്ക്കും പരിക്കുണ്ട്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
മുള്ളന്‍പന്നി കുറുകെചാടി: ബൈക്ക് യാത്രികനു വീണ് ഗുരുതര പരിക്ക്
