ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി ഗര്‍ഭിണികളായ രോഗികളെ വലയ്ക്കുന്നു. പ്രസവശുശ്രൂഷയ്ക്കും മറ്റു രോഗം ബാധിച്ചു ഗൈനക്കോളജി വിഭാഗത്തിലെത്തുന്ന സ്ത്രീകള്‍ക്കും സ്കാനിംഗ്, എക്സ്റേ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ആശുപത്രിയുടെ പ്രധാന ബ്ലോക്കില്‍ എത്തേണ്ടി വരുന്നു. ഗൈനക്കോളജി വിഭാഗത്തില്‍ ലാബ് സൗകര്യമുണ്ടെങ്കിലും മറ്റു പരിശോധനയ്ക്ക് പ്രധാന ബ്ലോക്കിലെ ലാബിലെത്തണം.
നിലവില്‍ ഗൈനക്കോളജി വിഭാഗവും പ്രധാന ബ്ലോക്കും തമ്മിലുള്ള അകലമാണ് പ്രശന്മായിരിക്കുന്നത്. ഓരോ പരിശോധനകള്‍ക്കും സ്ത്രീകളും സഹായികളും ഏറെ ദൂരം നടക്കേണ്ടി വരുന്നു. രാത്രിയില്‍ പ്രധാന ബ്ലോക്കിലേക്കു പോകേണ്ടി വരുന്നതിനാല്‍ സ്ത്രീകള്‍ക്കു നേരെയുള്ള അധികൃമവും ഇവിടെ നടക്കാറുണ്ട്.ഗൈനക്കോളജി വിഭാഗത്തില്‍ സ്കാനിംഗും എക്സറേ സംവിധാനവും ഉടന്‍ തന്നെ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.