മോനെ ചാത്തു… നാദപുരത്ത് നോണ്‍സ്‌റ്റോപ്പായി രക്തസാക്ഷിദിനം ആചരിക്കേണ്ടി വരും! സിപിഎം നേതാവിന് ഫേസ്ബുക്കിലൂടെ വധഭീഷണി; സൈബര്‍സെല്‍ അന്വേഷണം തുടങ്ങി

faceനാദാപുരം: സിപിഎം നാദാപുരം ഏരിയാ സെക്രട്ടറി പി. പി. ചാത്തുവിന് ഫേസ് ബുക്കിലൂടെ വധഭീഷണി. മൂന്ന് ദിവസം മുമ്പാണ് ഡിവൈഎഫ്‌ഐയുടെ ഇരിങ്ങണ്ണൂര്‍ ഫേസ്ബുക്ക് പേജില്‍ വധഭീഷണി ടാഗ്്‌ചെയ്ത നിലയില്‍ കണ്ടത്. നൗഷി അമര്‍ എന്നയാളുടെ ഐഡിയില്‍നിന്നാണ് ഭീഷണി വന്നതെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. ഇയാള്‍ വാണിമേല്‍ സ്വദേശിയാണെന്ന് സംശയിക്കുന്നതായും നേതാക്കള്‍ പറഞ്ഞു. ഇയാളുടെ ഫേസ്ബുക്ക് ഐഡിയുടെ പ്രൊഫൈല്‍ ഫോട്ടോ സക്കീര്‍ നായ്ക്കിന്റേതാണ്.

ഈ ഫോട്ടോ സഹിതമാണ് പോലീസിന് പരാതി നല്‍കിയത്. തനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയവര്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എഎസ്പി ആര്‍. കറുപ്പസാമിക്ക് പരാതി നല്‍കി. പരാതി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും എഎസ്പി പറഞ്ഞു.

Related posts