പാലക്കാട്: മോഷ്ടിച്ച ബൈക്കുമായി കവര്‍ച്ച നടത്തി വരുന്ന മൂന്നംഗ സംഘത്തെ ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഒലവക്കോട് കല്ലേക്കുളങ്ങര സ്വദേശി മധു (23), ഇയാളുടെ സുഹൃത്തുക്കളായ 17 വയസുള്ള രണ്ട് പേരെയുമാണ് ടൗണ്‍ നോര്‍ത്ത് സിഐ ബിജുവിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്്ക്വാഡ് അറസ്റ്റു ചെയ്തത്. പ്രതികളുടെ പക്കല്‍ നിന്നും തൃശൂര്‍ മാളയില്‍ നിന്നും ഒറ്റപ്പാലത്ത് നിന്നും മോഷ്്ടിച്ച രണ്ട് ബൈക്കുകളും പ്രതികളുടെ ബാഗുകള്‍ പരിശോധിച്ചതില്‍ മുഖം മൂടികള്‍, കയ്യുറകള്‍, ടൂള്‍ കിറ്റ് എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസം പാലക്കാട് നഗരത്തിലെ ഒളിംപിക് ബേക്കറി ഉടമയെ ബൈക്കില്‍ പോകുമ്പോള്‍ പട്ടിക്കര മേല്‍പ്പാലത്തില്‍ വെച്ച് മൂവര്‍ സംഘം പിന്തുടര്ന്ന് പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച കേസിനും തുമ്പുണ്ടായി. ഒളിമ്പിക് ബേക്കറി ഉടമ അഷ്റഫ് രാത്രി കട പൂട്ടി വീട്ടിലേക്ക് പോകുമ്പോഴാണ് പ്രതികള്‍ കവര്‍ച്ച് നടത്തിയത്. 50,000 രൂപയോളം വരുന്ന മുതലുകള്‍ നഷ്ടപ്പെട്ടിരുന്നു. പാലക്കാട് ടൗണ്‍ സൗത്ത് സ്റ്റേഷനിലെ രണ്ട് കവര്‍ച്ച് കേസുകലും പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. മോഷ്ടിച്ച ബൈക്കില്‍ ട്രിപ്പിള്‍സില്‍ കറങ്ങിയാണ് പ്രതികള്‍ മോഷണം നടത്തുന്നത്.
കഴിഞ്ഞ ഒക്്ടോബര്‍ മാസം മഞ്ചേരി പോലീസിന്റെ പിടിയിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങിയിട്ട് മൂന്നു മാസത്തോളമായി. പിന്നീട് ഒന്നു ചേര്‍ന്ന പ്രതികള്‍ മോഷണം തുടരുകയായിരുന്നു. ആര്‍ഭാട ജീവിതമാണ് പ്രതികള്‍ നടത്തിവന്നിരുന്നത്. സ്കൂട്ടറുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളെ ഇടിച്ച് വീഴ്ത്തി ബാഗുകള്‍ കവര്‍ച്ച ചെയ്യുന്ന രീതിയും പ്രതികള്‍ ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ മഞ്ചേരി, നാട്ടുകല്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, മങ്കര, പാലക്കാട് സൗത്ത്, നോര്‍ത്ത് എന്നീ പോലീസ് സ്റ്റേഷനുകളില്‍ മോഷണ കേസുകള്‍ നിലവിലുണ്ട്. മധു മഞ്ചേരി സബ് ജയില്‍, പാലക്കാട് സബ് ജയില്‍ എന്നിവിടങ്ങളില്‍ തടവ് അനുഭവിച്ചിട്ടുണ്ട്.
കോഴിക്കോട്, മുട്ടിക്കുളങ്ങര എന്നിവിടങ്ങളില്‍ ജുവനൈല്‍ ഹോമില്‍ മറ്റു പ്രതികള്‍ തടവ് അനുഭവിച്ചിട്ടുണ്ട്. പ്രതികളെ തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കും. പാലക്കാട് ഡി വൈ എസ് പി എം സുല്‍ഫിക്കറിന്റെ നിര്‍ദ്ദേശ പ്രകാരം ടൗണ്‍ നോര്‍ത്ത് സി ഐ കെ ആര് ബിജു, എസ് ഐ ടി സി മുരുകന്, പ്രൊബേഷണറി എസ് ഐ ശ്രീജിത്ത്, അഡിഷനല്‍ എസ് ഐമാരായ ജയദേവന്, പുരുഷോത്തമന് പിള്ള. ക്രൈം സ്ക്വാഡ് അംഗങ്ങളായ എ എസ് ഐ ജലീല്‍, കെ മുഹമ്മദ് കബീര്‍, രവി, സുജീഷ്, രാജീത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.