യുഡിഎഫ് ഭരണം വികസനത്തിന്റെ സുവര്‍ണ കാലഘട്ടം: ഹൈദരലി തങ്ങള്‍

kkd-thangalവടകര: കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണം വികസനത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു വെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കുറ്റിയാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കോട്ടപ്പള്ളിയില്‍ സംഘടിപ്പിച്ച യുഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്ത ഇതുപോലൊരു ഗവണ്‍മെന്റ് ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി അടക്കമുള്ള പ്രവര്‍ത്തനക്ക്  വലിയ സ്വീകാര്യത യാണ് ലഭിച്ചത്. കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള നിരവധി വികസന പദ്ധതി കളും പൂര്‍ത്തിയാക്കി. വിക സനം എന്നത് എല്‍ഡിഎഫിന് അജണ്ട പോലുമ ല്ലാത്തതിനാല്‍ വരുന്ന തെരഞ്ഞെടു പ്പില്‍ യുഡി എഫിനെ വലിയ ഭൂരിപക്ഷ ത്തോടെ വിജയിപ്പിക്ക ണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

പി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. റഷീദ് കണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ ശ്യാംസുന്ദര്‍, ഉമ്മര്‍ പാണ്ടികശാല, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, പി. ശാദുലി, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, സിപിഎമ്മില്‍ നിന്ന് രാജിവെച്ച് ലീഗില്‍ ചേര്‍ന്ന കെ.കെ ബാലന്‍, അഡ്വ. പ്രമോദ് കക്കട്ടില്‍, കെ.എം. ബാബു, പി.എം. അബൂബക്കര്‍, വടയക്കണ്ടി നാരായണന്‍, ചുണ്ടയില്‍ മൊയ്തു ഹാജി, കാവില്‍ രാധാകൃഷ്ണന്‍, അച്യുതന്‍ പുതിയേടത്ത്, വിനോദ് ചെറിയത്ത്, പി. ഇബ്രാഹിം ഹാജി, പി.പി. റഷീദ്, എഫ്.എം. മുനീര്‍, ശ്രീജിത്ത് എടത്തട്ട, കെ.കെ. ശരീഫ്, ബവിത്ത് മലോല്‍  തുടങ്ങിയവര്‍ സംസാരിച്ചു.

Related posts