തന്റെ കന്നി കന്നട ചിത്രം തിയറ്ററിലെത്താനുള്ള കാത്തരിപ്പിലാണ് രമ്യ നമ്പീശന്. ഒരുപാട് അവസരങ്ങള്‍ കന്നടയില്‍ നിന്നു വന്നിട്ടുണ്ടായിരുന്നെങ്കിലും ഒരു നല്ല തിരക്കഥയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു. സ്റ്റൈ കിംഗിന്റെ കഥ പറഞ്ഞപ്പോള്‍ മികച്ചതാണെന്ന് തോന്നി അഭിനയിച്ചതാണ്. അതുകൊണ്ടു തന്നെ ഈ ചിത്രം അത്രത്തോളം സ്പെഷലാണ് തനിക്കെന്നും രമ്യ പറഞ്ഞു.
കന്നട ഭാഷയുമായി ഇണങ്ങാന്‍ കുറച്ചു പാടുപെട്ടെങ്കിലും സംവിധായകനും മറ്റുള്ളവരും നല്ല പിന്തുണ തന്നതോടെ ആ പ്രശ്നം തീര്‍ന്നെന്നും രമ്യ പറഞ്ഞു. എന്റെ കന്നടയിലെ അഭിനയം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നറിയാനുള്ള ആകാംഷയിലാണ് ഞാന്‍.