ഹൈദരാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, അരവിന്ദ് കേജരിവാള്‍, സിപിഐ നേതാവ് ഡി. രാജ, കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ, അജയ് മാക്കന്, ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യ കുമാര്‍, ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിനു കേസ്.
അഭിഭാഷകനായ ജനാര്‍ദ്ദന്‍ റെഡ്ഡി നല്കിയ ഹര്‍ജിയിലാണു നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടത്. ജെഎന്‍യു വിഷയത്തില്‍ ഇവര്‍ രാജ്യദ്രോഹ നിലപാട് സ്വീകരിച്ചെന്നാണു ഹര്‍ജിയിലെ ആരോപണം. തെലങ്കാനയിലെ സൈബരാബാദ് സരൂര്‍നഗര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 124 എ രാജ്യദ്രോഹം, സിആര്‍പിസി 156 (3) വകുപ്പുകള്‍ പ്രകാരമാണു വിവിധ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണു റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യദ്രോഹക്കുറ്റമാരോപിച്ച് അറസ്റ്റിലായിരിക്കുന്ന ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യ കുമാറിന്റെ ജാമ്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് വീണ്്ടും കനയ്യക്കെതിരേ രാജ്യദ്രോഹം ചുമത്തിയിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണു കനയ്യയ്ക്കായി കോടതിയില്‍ ഹാജരാകുന്നത്.