ലക്ഷങ്ങളുമായി കെഎസ്എഫ്ഇ കളക്ഷന്‍ ഏജന്റ് മുങ്ങി; പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങി 19 പേര്‍

PKD-RUPEESകാഞ്ഞിരപ്പള്ളി: കെഎസ്എഫ്ഇയുടെ ചിട്ടി കളക്ഷന്‍ ഏജന്റ് ഇടപാടുകാരുടെ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. കപ്പാട് സ്വദേശി മൈലത്താടി മാത്തുക്കുട്ടി തോമസാണ് പണവുമായി കടന്നു കളഞ്ഞിരിക്കുന്നത്.ഇത്തരത്തില്‍ പണം നഷ്ട്ടപ്പെട്ട് 19 പേര്‍ പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.  പണപ്പിരിവിന് ചുമതലപ്പെടുത്തിയ ആളുടെ പക്കല്‍ പണം കൊടുത്തതിന് യാതൊരുരേഖയും ഇല്ലാത്ത സാഹചര്യത്തില്‍ ഇടപാടുസംബന്ധിച്ച് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് കെഎസ്എഫ്ഇ അധികൃതര്‍ പറയുന്നു.

പണം നല്‍കിയതിന് രേഖകളില്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന് പോലീസും പറയുന്നു. കെഎസ്എഫ്ഇയുടെ കാഞ്ഞിരപ്പള്ളി ഓഫീസിലെ ജീവനക്കാര്‍ പറഞ്ഞതനുസരിച്ചാണ് പണം ഏജന്റിനെ ഏല്‍പ്പിച്ചതെന്ന് ഇടപാടുകാര്‍ പറയുന്നു. കണക്കില്‍ ക്രമക്കേടുകാണിച്ചതിന് മാസങ്ങള്‍ക്കു മുമ്പ് ഇയാളെ മാറ്റിനിര്‍ത്തിയിരുന്നതായും ഈ വിവരം എല്ലാ ഇടപാടുകാരെയും അറിയിച്ചിരുന്നതായും മാനേജര്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും മാസങ്ങള്‍ക്കു മുമ്പുണ്ടായ തട്ടിപ്പ് ആരെയും അറിയിക്കാതെ രഹസ്യമായിക്കിവെച്ചതില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

Related posts