വൈപ്പിന്‍ : സൗത്ത് പുതുവൈപ്പ് എല്‍എന്‍ജിയുടെ ജെട്ടിക്ക് സമീപം വലവീശിയ ലെഗീഷിനു കടലമ്മ കനിഞ്ഞു നല്‍കിയത് 10 കിലോ തൂക്കമുള്ള കറുപ്പ് മത്സ്യം. സാധാരണ ഈ മത്സ്യം വീശുവലയില്‍ കുടുങ്ങാറില്ല. കുടുങ്ങിയാല്‍ തന്നെ വലപൊളിച്ചു പോകാറാണ് പതിവ്. എന്നാല്‍ ജെട്ടിക്ക് സമീപം ഷിപ്പുകള്‍ തള്ളിമാറ്റുന്ന ടഗ്ഗ് കടന്നു പോകുന്നതിനിടയില്‍ ചെളി കലങ്ങിയതിനെ തുടര്‍ന്ന് ചെകിളപ്പൂക്കളില്‍ ചെളികയറി ബോധക്ഷയം സംഭവിച്ചതുമൂലമാണ് വല പൊളിക്കാതിരുന്നതെന്നാണ് ലഗീഷ് പറയുന്നത്. ചെളി കലങ്ങുന്നതിനിടെ വെള്ളത്തിനു മുകളില്‍ മിന്നായം പോലെ കണ്ട കറൂപ്പിനു നേരെ ലഗീഷ് വലയെറിയുകയായിരുന്നു. വലിച്ചു കയറ്റിയപ്പോഴാണ് കണ്ണുതള്ളിപ്പോയത്. പുതുവൈപ്പ് സ്വദേശിയായ ലെഗീഷ് എറണാകുളം ലോകോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.
ലഗീഷിനു കോളടിച്ചു ; വീശുവലയില്‍ കുടുങ്ങിയത് 10 കിലോ തൂക്കമുള്ള കറൂപ്പ്
