വാവയുടെ മുന്നില്‍ മൂര്‍ഖന്‍ പത്തിമടക്കി! സാമാന്യം വണ്ണവും ആറര അടിയോളം നീളവുമുളള മൂര്‍ഖനും വാവയുമായി പതിവ് പ്രകടനം

Vavaഅമരവിള ;മാറനല്ലൂര്‍ മേലാരിയോട് സ്വദേശി വിജയന്റെ വീടിനുമുന്നിലെ പാറകല്ലുകള്‍ക്കിടയില്‍ പതുങ്ങിയ മുര്‍ഖനെയാണ് വാവ സുരേഷ് പിടികൂടി . ഇന്നലെ രാത്രി പത്തിന് പാറക്കല്ലുകള്‍ക്കിടിയല്‍ നിന്നും അസ്വാഭാവിക ശബ്ദം കേട്ട വിജയന്‍ ടോര്‍ച്ച് തെളിച്ച് നോക്കിയപ്പോഴാണ്  മൂര്‍ഖനെ കണ്ടത്. ഉടന്‍തന്നെ വാവ സുരേഷിനെ ബന്ധപ്പെട്ടെങ്കിലും ആറ്റിങ്ങലില്‍ പാമ്പ് പിടിത്തത്തിന്റെ തിരക്കിലായിരുന്നു വാവ. ജനവാസ കേന്ദ്രമല്ലെങ്കില്‍ കുഴപ്പമില്ലെന്ന് വാവ നിര്‍ദേശിച്ചെങ്കിലും പാമ്പിരിക്കുന്നത് വീടിനു മുന്നിലാണെന്ന് അറിഞ്ഞതോടെ ഉടന്‍ എത്താമെന്ന് വാവ അറിയിച്ചു. പാമ്പ് പോകിതാതിരിക്കാന്‍ ലൈറ്റ് തെളിയിക്കാനും നിര്‍ദേശിച്ചു .

പിന്നെ ടോര്‍ച്ച് തെളിയിച്ച് നാട്ടുകാരുടെ കാത്തിരിപ്പ് . ഇന്ന് പുലര്‍ച്ചെ ഒന്നോടെ മേലാരിയോടിലെത്തിയ വാവ സഹായി ഇല്ലാതെ ഒറ്റയ്ക്കാണ് എത്തിയത് . തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പാറക്കല്ലുകള്‍ മാറ്റി അനായാസം മൂര്‍ഖനെ കൈവെളളയില്‍ ഒതുക്കി . തുടര്‍ന്ന് സാമാന്യം വണ്ണവും ആറര അടിയോളം നീളവുമുളള  മൂര്‍ഖനും വാവയുമായി  പതിവ് പ്രകടനം . ചുടുകൂടിയത് പാമ്പുകളുടെ ആവാസ വ്യവസ്തയെ ബാധിച്ചുവെന്ന് വാവപറഞ്ഞു.

Related posts