വിജിലന്‍സ് ഡയറക്ടറുടെ ആവശ്യം തള്ളി ആദായനികുതി വകുപ്പ്

jacob-thomasതിരുവനന്തപുരം: പൊതുപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും ആസ്തിവിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ കത്ത് ആദായനികുതി വകുപ്പ് തള്ളി. നികുതിദായകരുടെ വിവരങ്ങള്‍ കൈമാറാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ നിലപാട്. വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്തില്‍ ആരുടെ സ്വത്ത് വിവരങ്ങള്‍ വേണമെന്ന് വ്യക്തമാക്കിയിട്ടില്ല. ആരുടെയും പേര് പരാമര്‍ശിച്ചിട്ടുമില്ല.

കേസുകളില്‍ പ്രതിയാക്കപ്പെട്ടവരുടെ വിവരങ്ങള്‍ പ്രത്യേകം ചോദിച്ചാല്‍ നല്‍കുന്നതിന് തടസമില്ല. എന്നാല്‍ വ്യക്തിപരമായ വിവരങ്ങള്‍ കൈമാറാനാകില്ലെന്നും ആദായനികുതിവകുപ്പ് വിജിലന്‍സിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

Related posts