വിദ്യാര്‍ഥികളുമായി സംവദിച്ച് പാറക്കല്‍ അബ്ദുല്ല

kkd-abdullaവടകര: കുറ്റിയാടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല പ്രചരണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്. ഏതാനും ദിവസങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ സന്ദര്‍ശനം. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ചോദിച്ച റിയാനും അവരുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കാനും സ്ഥാനാര്‍ഥി സമയം കണ്ടെത്തി. എംഎച്ച്ഇഎസ് കോളജ്, മണിയൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്ററി സ്കൂള്‍, എംഇഎസ് കോളജ്, വില്യാപ്പള്ളി എംജെ ഹയര്‍ സെക്കന്ററി സ്കൂള്‍, വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പാറക്കല്‍ അബ്ദുല്ല സന്ദര്‍ശനം നടത്തി.

വലിയ പ്രതികരണമാണ്  വിദ്യാര്‍ഥികളില്‍ നിന്നും കോളജ് അധികൃതരില്‍ നിന്നും ലഭിച്ചത്. കെ.എം. ബാബു, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, സി.പി. വിശ്വനാഥന്‍, പി.കെ. അബൂബക്കര്‍, കാവില്‍ രാധാകൃഷ്ണന്‍, വി.വി. മുഹമ്മദലി, മലയില്‍ ഇബ്രാഹിം ഹാജി, ആര്‍. യൂസുഫ് ഹാജി, വിനോദ് ചെറിയത്ത്, വടക്കണ്ടി കുഞ്ഞമ്മദ്, എന്‍. ശങ്കരന്‍ തുടങ്ങിയവരും സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.

Related posts