വെല്ലുവിളി സ്വീകരിച്ച് നമിതയും

Namithaമെഗാസ്റ്റാര്‍ മമ്മൂട്ടി കേരളത്തില്‍ തുടങ്ങിവച്ച മൈ ട്രീ ചാലഞ്ച് ഏറ്റെടുത്ത് തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നമിതയും രംഗത്ത്. ഒരു മരം നടാന്‍ ഓരോരുത്തരെയും വെല്ലുവിളിക്കുന്നതാ യിരുന്നു പദ്ധതി. മമ്മൂട്ടിയുടെ വെല്ലുവിളി സ്വീകരിച്ച പല സെലിബ്രിറ്റികളും ഒരു മരം നട്ടു. ഇപ്പോഴിതാ തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നമിതയും മമ്മൂട്ടിയുടെ ട്രീ ചാലഞ്ച് ഏറ്റെടുത്തിരിയ്ക്കുന്നു. നമിത ചെടി നടുന്ന ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പരക്കുന്നുണ്ട്. നമിതയുടെ ട്രീ ചാലഞ്ച് ബോളിവുഡ് പെപ്പി എന്ന യൂട്യൂബ് വെബ്‌സൈറ്റിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

ഒരു പൊതുചടങ്ങിന്റെ ഭാഗമായിട്ടാണ് നമിത ചെടി നട്ടത്.  ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നമിത. തെലുങ്കിലും തമിഴിലും ഒത്തിരി ചിത്രങ്ങളില്‍ തുണി കുറഞ്ഞ വേഷങ്ങളിലെത്തി യുവാക്കളുടെ നെഞ്ചിടിപ്പു കൂട്ടിയ നടിക്ക് പക്ഷേ തടി കൂടിയതോടെ അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. തടി കുറച്ച് രണ്ടാം വരവിന് ഒരുങ്ങുകയാണ് താരം.  ബ്ലാക്ക് സ്റ്റാലിയണ്‍ എന്ന ചിത്രത്തിലൂടെയാണ് നമിത മലയാളത്തില്‍ എത്തിയത്. ഇപ്പോള്‍ മോഹന്‍ലാലിന്റെ പുലിമുരുകനില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു. ചിത്രത്തിന്റെ ട്രെയിലറിലും പാട്ടുകളിലുമൊക്കെ നമിതയുടെ സാന്നിധ്യം നിറഞ്ഞിരുന്നു.

Related posts