പതിനഞ്ച് വർഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തില് നിരവധി സൂപ്പർ ഹിറ്റുകള് സമ്മാനിച്ച താരമാണ് സാമന്ത റൂത്ത് പ്രഭു. തെന്നിന്ത്യൻ താരറാണിയായ സാമന്ത അഭിനയത്തിനൊപ്പം ഫാഷനിലും വേറിട്ടു നിൽക്കുന്ന താരം കൂടിയാണ്. സിനിമ പ്രെമോഷനുകളുടെ ഭാഗമായി സാമന്ത പൊതുവേദികളിൽ എത്തുന്നത് സ്റ്റൈലിഷ് ലുക്കിലാണ്.
സോഷ്യൽ മീഡിയയിൽ താരം പങ്കിടുന്ന ഹോട്ട് ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ തരംഗമായി മാറാറുണ്ട്. ആദ്യകാല ലുക്കുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഫാഷനിലാണ് താരമിപ്പോൾ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ പർപ്പിൾ ബോഡി ഹഗിംഗ് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണു താരം. കോൾഡ് ഷോൾഡർ ഡിസൈൻ, ഔട്ട്ഫിറ്റിന് ഒരു മോഡേൺ ലുക്ക് നൽകുന്നുണ്ട്. സ്ലീവിലെ സ്റ്റോൺ വർക്കുകൾ ഡ്രസിന് ഒരു ക്ലാസ്സിക് ലുക്കും നൽകുന്നു. ഒപ്പമുള്ള ഗോൾഡൻ ചെയിൻ താരത്തെ സ്റ്റൈലിഷ് ആക്കുന്നു. പിയാജെറ്റിന്റെ ജ്യൂവലറി എക്സിബിഷന് അബുദാബിയിൽ എത്തിയിരിക്കുകയാണ് താരം.
ഇതിനിടെ തന്റെ ബാനറായ ട്രാലാല മൂവിംഗ് പിക്ചേഴ്സ് നിർമിച്ച ശുഭം എന്ന തെലുങ്ക് ചിത്രത്തില് താരം അതിഥി വേഷത്തില് എത്തിയിരുന്നു. കഴിഞ്ഞ വർഷം ആമസോണ് പ്രൈം വീഡിയോയില് റിലീസ് ചെയ്ത വരുണ് ധവാനോടൊപ്പം രാജ്, ഡികെ എന്നിവരുടെ സ്പൈ ആക്ഷൻ പരമ്പരയായ സിറ്റാഡല് ഹണി ബണ്ണിയിലും പ്രത്യക്ഷപ്പെട്ടു. ഒരു നിർമാതാവ് എന്ന നിലയിൽ തന്റെ രണ്ടാമത്തെ പ്രോജക്റ്റായ മാ ഇൻതി ബംഗാരത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. ആക്ഷൻ ത്രില്ലർ പരമ്പരയായ രക്ത് ബ്രഹ്മാണ്ഡ്: ദി ബ്ലഡി കിംഗ്ഡം എന്ന ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. ആദിത്യ റോയ് കപൂർ, അലി ഫസല്, വാമിക ഗബ്ബി, ജയ്ദീപ് അഹ്ലാവത് എന്നിവരോടൊപ്പം സ്ക്രീൻ സ്പേസ് പങ്കിടുന്ന ഈ പരന്പരയ്ക്ക് രാജ്, ഡികെ എന്നിവരാണ് നേതൃത്വം നല്കുന്നത്. നിലവില് നിർമാണ ഘട്ടത്തിലുള്ള ഈ പരമ്പര അടുത്ത വർഷം റിലീസ് ചെയ്യും.

