ചിറ്റൂര്‍: വേലന്താവളത്ത് റോഡിനു മധ്യഭാഗത്തെ വന്‍ഗര്‍ത്തം വാഹനയാത്ര ദുഷ്കരമാക്കി. ഇതുമൂലം ഇരുവശത്തേക്കുമുള്ള വാഹനങ്ങള്‍ സഞ്ചരിക്കുന്നത് റോഡിനു തെക്കുഭാഗത്തുകൂടിയാണ്. രാത്രികാലത്ത് ഇരുചക്രവാഹനങ്ങളും മറ്റും ഗര്‍ത്തത്തില്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടങ്ങളും പതിവാണ്.യാത്രക്കാര്‍ക്ക് അപകടസ്ഥിതി തിരിച്ചറിയുന്നതിനു സമീപവാസികള്‍ റോഡിനു മധ്യഭാഗത്ത് വാഹനങ്ങളുടെ ടയര്‍ സ്ഥാപിച്ചാണ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. പ്രധാന പാതയായതിനാല്‍ വേലന്താവളം- കൊഴിഞ്ഞാമ്പാറ വഴി നൂറുകണക്കിനു ചരക്കുവാഹനങ്ങളാണ് നിരന്തരം സഞ്ചരിക്കുന്നത്.
താലൂക്കില്‍നിന്നും കോയമ്പത്തൂരിലെ വിവിധ കോളജുകളിലേക്കായി വിദ്യാര്‍ഥികളുമായി അമ്പതോലം ബസുകളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. റോഡിലെ അപകടാവസ്ഥ പൊതുമരാമത്ത് അധികൃതരെ അറിയിച്ചിട്ടും ഗര്‍ത്തം മണ്ണിട്ടുനികത്താനുള്ള നടപടിയുണ്ടാകാതിരിക്കുന്നത് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.