വേഷം വിവാദമായി; പോയി പണി നോക്കെന്ന് നടി

dress020716എന്തു വേഷം ധരിക്കണമെന്നുള്ളത് അവരവരുടെ തീരുമാനങ്ങളാണ്. അതില്‍ മറ്റാര്‍ക്കും കയറി അഭിപ്രായം പറയാന്‍ അവകാശമില്ല… പല നടിമാരും ഇത്തരത്തിലുള്ള അഭിപ്രായങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. ആ ഗണത്തിലേക്ക് മറ്റൊരു നടി കൂടി എത്തിയിരിക്കുകയാണ്. തെന്നിന്ത്യന്‍ താരം രെഗിന കസാന്‍ഡ്രയാണ് തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്.

2016ലെ ഇഫ ഉത്സവത്തിന് രെഗിന ധരിച്ച വസ്ത്രത്തെ കുറിച്ച് വിമര്‍ശനം ഉയര്‍ന്നിരുന്നു. പുറം ഭാഗം മുഴുവന്‍ പുറത്ത് കാണുന്ന രീതിയില്‍ പര്‍പ്പിള്‍ നിറത്തിലുള്ള ഉടുപ്പാണ് താരം ധരിച്ചത്. ചടങ്ങില്‍ വ്യത്യസ്തമായത് എന്തെങ്കിലും ധരിക്കണം എന്നെനിക്കുണ്ടായിരുന്നു. അതാണ് ഇത്തരമൊരു വേഷം തിരഞ്ഞെടുക്കാന്‍ കാരണമെന്ന് നടി പറഞ്ഞു.

എന്ത് വേഷം ധരിക്കണം എന്നത് ഓരോരുത്തരുടെ സ്വാതന്ത്ര്യമാണ്. എന്നെ വിമര്‍ശിക്കുന്നവരോട് പോയി പണി നോക്ക് എന്നേ എനിക്ക് പറയാനുള്ളൂവെന്നേ് നടി പ്രതികരിച്ചു.  നഞ്ചം മറയ്പ്പതില്ലെ എന്ന തമിഴ് ചിത്രത്തിലെ രെഗിനയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്കിലും തമിഴിലും തിളങ്ങിനില്‍ക്കുന്ന താരമാണ് രെഗിന.

Related posts