പന്തളം: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുക്കാന്‍ നവനീതിനും ലാവണ്യയ്ക്കും ഇക്കുറി നിയോഗം. പന്തളം കൊട്ടാരം വലിയതമ്പുരാന്‍ രേവതിനാള്‍ പി.രാമവര്‍മരാജയും കൊട്ടാരം നിര്‍വാഹകസംഘം ഭാരവാഹികളും ചേര്‍ന്നാണ് ഇരുവരെയും തെരഞ്ഞെടുത്തത്. നറുക്കെടുപ്പിനായി ഇരുവരും നാളെ ഉച്ചയോടെ പന്തളത്ത് നിന്നും ശബരിമലയിലേക്ക് പുറപ്പെടും. തിങ്കളാഴ്ച രാവിലെയാണ് സന്നിധാനത്ത് മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ്.
പന്തളം പന്തപ്ലാവില്‍ സംഗീ താവര്‍മയുടെയും നരേന്ദ്രവ ര്‍മയുടെയും മകനാണ് നവനീത് വര്‍മ. തിരുവനന്തപുരം ആര്യാ സെന്‍ട്രല്‍ സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇടപ്പള്ളി കാംപിയന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ലാവണ്യ, കുന്നംകുളം ചിറളയം ശ്രീകുമാര്‍ രാജയുടെയും പ്രിയാവര്‍മയുടെയും മകളാണ്. കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാരവര്‍മ, ഭാരവാഹികളായ എം.ആര്‍.സുരേഷ് വര്‍മ, ആര്‍.കേ രളവര്‍മ എന്നിവര്‍ ഇരുവര്‍ക്കുമൊപ്പം മലചവിട്ടുന്നുണ്ട്.