ബോളിവുഡ് സൂപ്പര്‍താരം സല്മാന്ഖാന് തന്റെ കാമുകനല്ലെന്നും വളരെയടുത്ത നല്ല സുഹൃത്താണെന്നും റുമേനിയന്‍ സുന്ദരി ലൂലിയ വെന്‍ജ്വര്‍. അടുത്തിടെ ഒരു മാഗസിനു നല്കിയ അഭിമുഖത്തിലാണ് ലൂലിയ ഇക്കാര്യം തുറന്നുപറഞ്ഞത്.
സല്‍മാന്‍ഖാനുമായുള്ള ബന്ധം പ്രണയമാണോ എന്ന ചോദ്യത്തിനു ലൂലിയയുടെ മറുപടി ഇങ്ങനെ: അല്ല, ഞങ്ങള്‍ സുഹൃത്തുക്കളാണ്. സുഹൃത്തുക്കളെന്ന് ഉദ്ദേശിക്കുന്നത് ഞങ്ങള്‍ കമിതാക്കളല്ലെന്നാണ്. നല്ല സമയങ്ങളില്‍ എല്ലാം സംഭവിക്കും (വിവാഹത്തെ ഉദ്ദേശിച്ച്). അതു നേരത്തെയും ആകില്ല, വൈകിയും ആകില്ല -ലൂലിയ പറയുന്നു.
അമ്പതു വയസുള്ള സല്മാന് ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ല. ഐശ്വര്യറായ്, കത്രീനാ കെയ്ഫ് തുടങ്ങി നിരവധി ബോളിവുഡ് സുന്ദരികളുമായി സല്മാന് മുമ്പ് പ്രണയത്തിലായിരുന്നു. അവയെല്ലാം പരാജയപ്പെട്ടു. ഇതോടെയാണ് ലൂലിയ സല്‍മാന്റെ മനസില്‍ ഇടം നേടിയത്. ലൂലിയയുമായി സല്മാന് പ്രണയത്തിലാണെന്നും സല്‍മാനെയും ലൂലിയയേയും പല സ്ഥലത്തുവച്ചും ഒരുമിച്ചു കാണാറുണ്ടെന്നും ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നും മറ്റുമുള്ള തരത്തില്‍ കുറേക്കാലമായി ബോളിവുഡില്‍ കഥകള്‍ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലൂലിയയുടെ തുറന്നുപറച്ചില്‍. എന്നിരുന്നാലും ലൂലിയയുടെ ഈ തുറന്നുപറച്ചില്‍ ഇത്രയും വൈകിപ്പിച്ചത് എന്തിനായിരുന്നുവെന്നാണ് പലരുടെയും ചോദ്യം.