സവിന്‍സത്യന്റെ വിജയം യൂത്ത് കോണ്‍ഗ്രസിന്റെ കര്‍ത്തവ്യം: ഡീന്‍കുര്യാക്കോസ്

KLM-DEENകൊട്ടാരക്കര: യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സവിന്‍സത്യന്റെ വിജയം യൂത്ത് കോണ്‍ഗ്രസിന്റെ കര്‍ത്തവ്യമായി ഏറ്റെടുക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് ഡിന്‍ കുര്യാക്കോസ്.യൂത്ത്‌കോണ്‍ഗ്രസ് മൈലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ സംഘടിപ്പിച്ച വാഹനപ്രചാരണ ജാഥ കലയപുരം ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്ത് ്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളുടെ മുഴുവന്‍ പിന്‍തുണയും സവിന്‍ സത്യനുണ്ടാകും. കേരളത്തില്‍ ഏറ്റവും വലിയ പ്രശ്‌നമായിരുന്നു തൊഴിലില്ലായ്്മ പരിഹരിക്കുവാന്‍ നിര്‍ണായക പദ്ധതികള്‍ നടപ്പിലാക്കിയ ഗവണ്‍മെന്റാണ് യുഡിഎഫിന്റേത്.

30 വയസ്സിന് താഴെയുള്ള ചെറുപ്പക്കാര്‍ പല വ്യവസായങ്ങളുടേയും ഉടമകളായി മാറിയിരിക്കുന്നു. ഐക്യരാഷ്ട്രസഭപോലും അംഗീകരിച്ച ഗവണ്‍മെന്റിനേയും മുഖ്യമന്ത്രിയേയും ഈ തെരഞ്ഞെടുപ്പില്‍ ജനം തള്ളികളയില്ലെന്നും യുഡിഎഫ് വന്‍വിജയം നേടുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് ബിനു കലയപുരം അധ്യക്ഷത വഹിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സവിന്‍ സത്യന്‍ , കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി. ഹരികുമാര്‍, പെരുംങ്കുളം ദിലീപ്, അഡ്വ. സന്ദീപ്.എസ് നായര്‍, രതീഷ് കിളിത്തട്ടില്‍, ഷിജു പടിഞ്ഞാറ്റിന്‍കര, ഡിജോ എസ്. ഡാനിയേല്‍, മഠത്തിനാപുഴ അജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts