സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്: ഒരാള്‍ പിടിയില്‍

ekm-cbiarrestമട്ടാഞ്ചേരി: സിബിഐ ഉദ്യോഗസ്ഥനാണെന്ന വ്യാജേന അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നും പണവും മൊബൈല്‍ ഫോണുകളും മറ്റും ഭീഷണിപ്പെടുത്തി തട്ടിയെടുത്തിരുന്ന യുവാവിനെ തോപ്പുംപടി പോലീസ് പിടികൂടി. കായംകുളം അറയ്കല്‍ വീട്ടില്‍ രാജേഷ് കുമാര്‍(33)നെയാണ് എസ്‌ഐ ബിനുവും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.ഇയാളില്‍ നിന്നും പണവും 40 ഓളം സിം കാര്‍ഡുകളും 15 ഓളം മൊബൈല്‍ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്.

ഇയാള്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍ ബൈക്കും പോലീസ് അന്വേഷണത്തില്‍ പിടിച്ചെടുത്തു. ആസാം സ്വദേശിയായ ജീവബല്‍ ദേവാനന്ദിനെ ഭീഷണിപ്പെടുത്തി രണ്ടായിരം രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന സാഹചര്യത്തില്‍ അയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ്  രാജേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇത്തരത്തില്‍ നിരവധി പേരെ കബളിപ്പിച്ചതായി പോലീസ് പറഞ്ഞു. നിരവധി പരാധികള്‍ പ്രതിക്കെതിരെ ലഭിച്ച സാഹചര്യത്തില്‍ ഇയാളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് വ്യക്തമാക്കി.

Related posts