സുരാജ് സംവിധാനം ചെയ്യുന്ന വിശാലിന്റെ പുതിയ ചിത്രം കത്തി സണ്ടയില്‍ മഡോണ സെബാസ്റ്റ്യന്‍ നായികയാകുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹന്‍സികയാണ് ചിത്രത്തിലെ നായികയാകാന്‍ സാധ്യത എന്നാണ് പുതിയ വാര്‍ത്ത. നായികയായി പല നടിമാരെയും പരിഗണിച്ചിരുന്നു. മഡോണയില്‍ നിന്നും പ്രതികരണം ഒന്നും ലഭിച്ചില്ല. തമന്നയെ സമീപിച്ചപ്പോള്‍ പ്രതിഫലം കൂടുതല്‍ അവര്‍ ആവശ്യപ്പെട്ടു. തൃഷയെയും നായികയായി പരിഗണിച്ചിരു ന്നു. എന്നാല്‍ ഇപ്പോള്‍ ഹന്‍സികയു മായി ചര്‍ച്ചയിലാണ്. വിശാലിന്റെ നായികയായി ഹന്‍സിക തന്നെ എത്തുമെന്നാണ് കരുതുന്നതെ ന്ന് ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
പുതിയ ചിത്രത്തില്‍ ഹന്‍സികയാണ് അഭിനയിക്കുന്നതെങ്കില്‍ വിശാലും ഹന്‍സികയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായിരിക്കും ഇത്. മുമ്പ് അംബാല എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. കൂടാതെ സംവിധായകന്‍ സുരാജിനൊപ്പവും ഹന്‍സികയുടെ രണ്ടാമത്തെ ചിത്രമായിരിക്കും ഇത്. സുരാജിന്റെ മാപ്പിളൈ എന്ന ചിത്രത്തില്‍ ഹന്‍സികയായിരുന്നു നായിക. വടിവേലു, ജഗപതി ബാബു, സൂരി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. സകലകലാ വല്ലഭന്‍ എന്ന ജയം രവി ചിത്രമായിരുന്നു സുരാജ് അവസാനമായി സംവിധാനം ചെയ്തത്.