സോളാര്‍; ഉമ്മന്‍ചാണ്ടിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം വി.എസ്

vsതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സോളാര്‍ കേസ് പ്രതി സരിത നായരുടെ ലൈംഗീക ആരോപണങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പദവികള്‍ ഉമ്മന്‍ ചാണ്ടി ദുരപയോഗം ചെയ്തു. സരിതയുടെ ആരോപണങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മുഖ്യമന്ത്രി തെളിയിക്കണമെന്നും വിഎസ് പറഞ്ഞു.

ഹൈക്കമാന്‍ഡിനെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രി ഇഷ്ടക്കാര്‍ക്ക് സീറ്റ് നേടിയെടുത്തു. മുഖ്യമന്ത്രിക്കെതിരായ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കാന്‍ കേരളത്തിലെ സ്ത്രീ സമൂഹം തയറാകണമെന്നും വിഎസ് ആവശ്യപ്പെട്ടു.

Related posts