തിരുവനന്തപുരം: ഒരാഴ്ചക്കകം ബിജെപിയും ബിഡിജെഎസും തമ്മിലുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മറ്റ് രാഷ്ട്രീയപാര്‍ട്ടികളെ കൂടി എന്‍ഡിഎ ഘടകകക്ഷിയാക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
നിഷേധാത്മക രാഷ്ട്രീയത്തിന് ബദലായി ക്രിയാത്മക രാഷ്ട്രിയമാണ് എന്‍ഡിഎ മുന്നോട്ട് വയ്ക്കുന്നത്. അക്രമരാഷ്ട്രീയമല്ല വേണ്ടത് സമാധാന രാഷ്ട്രീയമാണ്. പ്രീണനമല്ല തുല്യനീതിയാണ് യഥാര്‍ത്ഥ ജനാധിപത്യമെന്നും ഭരണാധികാരികളുടെ അഴിമതികഥകള്‍ കേട്ടല്ല നമ്മുടെ കുഞ്ഞുങ്ങള്‍ വളരേണ്ടത് സംശുദ്ധ രാഷ്ട്രീയമാണ് മാതൃക. പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഭരണാധികാരികളാണ് ആവശ്യമെന്നും ബിജെപി- ബിഡിജെഎസ്‌നേതാക്കള്‍ വ്യക്തമാക്കി. പി.പി.മുകുന്ദന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഒരാഴ്ചക്കകം ചിത്രം തെളിയുമെന്ന് കുമ്മനം പറഞ്ഞു.