അക്ഷരമാല ക്രമത്തിലുള്ള എം.ജിയുടെ ഗാനം

MGമലയാള  അക്ഷരമാ ല ക്രമത്തിലുള്ള വ രികള്‍  ചിട്ടയായി ചേര്‍ത്ത് സ്കൂള്‍ ഡ യറി’ എന്ന ചിത്രത്തിനായി ഒരു ഗാനം അ ണിഞ്ഞൊരുങ്ങുന്നു. എം.ജി. ശ്രീകുമാറാ ണ്  ഈ ഗാനം ചിട്ട പ്പെടുത്തി ആലപി ച്ചത്. ചിത്രത്തിന്റെ സംവിധായകന്‍  എം. ഹാജാമൊ യ് നുവിന്റേതാണ് ഗാന രചന. ലോക സിനിമയില്‍ തന്നെ ആദ്യ മാണ് അക്ഷരമാല ക്രമത്തിലുള്ള ഒരു ഗാനം സിനിമയ് ക്കായി തയാറാക്കു ന്നത്. മസ്കറ്റ് മൂവി  മേക്കേഴ്‌സിനുവേ ണ്ടി  അന്‍വര്‍ സാദത്ത്  നിര്‍മിക്കുന്ന  ‘സ്കൂള്‍ഡയറി’,‘ലൗലാന്‍ഡ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എം. ഹാജാമൊയ്‌നു രചന, ഗാനങ്ങള്‍, സംവിധാനം നിര്‍വഹിക്കുന്നു.

അമ്മയാണ് ആത്മാവിന്‍ താളം’  എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ അക്ഷരമാലക്രമത്തിലാണ് ഓരോ വരിയും ഹാജാമൊയ്‌നു എഴുതിയത്. എം.ജി. ശ്രീകുമാര്‍ ഹൃദയത്തിലേറ്റുവാങ്ങി ഈണം പകര്‍ന്ന  ഈ ഗാനം ഭാവ മധുരമാ യാണ് എം.ജി. ശ്രീകുമാര്‍ ആലപിച്ചത്.  ശ്രീകുമാറിന്റെ മികച്ച ഗാനമായി അത് മാറുകയും ചെ യ്തു. പ്രമുഖ താരങ്ങള്‍ അണി നിരക്കുന്ന ഈ ചിത്രം തിരുവന ന്തപുരത്തും, പരിസര ങ്ങളിലുമാ യി ഉടന്‍ ചിത്രീകരണം തുടങ്ങും.

Related posts