അച്യുതാനന്ദനെതിരേ എസ്എന്‍ഡിപി പ്രതിഷേധം

pkd-sndpപാലക്കാട്: എസ്.എന്‍.ഡി.പി യോഗത്തിനെതിരെയും മൈക്രോഫിനാന്‍സിനെതിരേയും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ വിവാദ പരാമര്‍ശ നങ്ങള്‍ക്കെതിരെ ജില്ലയിലെ എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മൈക്രോ ഫിനാന്‍സിനെകുറിച്ച് യാതൊന്നും അറിയാത്ത വി.എസ്.അച്യുതാനന്ദന്‍ ഈഴവ സമുദായത്തിന്റെ സാമ്പത്തിക അടിത്തറയെ തകര്‍ക്കാന്‍ നടത്തിയ ആസൂത്രിതമായ ശ്രമമാണിത്.

മൈക്രോഫിനാന്‍സിലൂടെ എസ്.എന്‍.ഡി.പി യോഗ ത്തിനോ, യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോ യാതൊരു സാമ്പത്തിക ഇടപാടും ഇല്ലെ ന്നിരിക്കെ ജന.സെക്രട്ടറിയെ മനപൂര്‍വ്വം ആക്ഷേപി ക്കാനുള്ള ശ്രമം നടത്തിയാല്‍ എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. വി.എസ് നടത്തിയ ഈഴവ വിരുദ്ധ പരാമര്‍ശങ്ങളിലുടെ ഈ സമുദായത്തിലെ പാവപ്പെട്ട അമ്മമാരുടെ ശാപമേല്‍ക്കേണ്ടിവരുമെന്ന് അദ്ദേഹം ഓര്‍ക്കുന്നത് നന്നായിരിക്കും. പാലക്കാട് കോട്ടമൈതാനത്തുനിന്നാരംഭിച്ച പ്രകടനത്തില്‍ വനിതാ സംഘം ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ അണിനിരന്നു. സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിനു സമീപം നടത്തിയ പ്രതിഷേധയോഗം യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു.

Related posts