ഡല്‍ഹി സര്‍ക്കാര്‍ ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിനെതിരേ നോട്ടീസ് അയച്ചിരിക്കുകയാണ്. ഒരു പരസ്യത്തില്‍ അഭിനയിച്ചതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2003ലെ ടുബാക്കോ പ്രൊഡക്ട് ആക്ടിലെ സെക്ഷന്‍ അഞ്ച് പ്രകാരം പുകയില ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ നിയമപരമായി നിരോധിച്ചിട്ടുണ്ട്. പുകയില കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചതിനാണ് താരത്തിനെതിരേ നോട്ടീസ് അയച്ചിരിക്കുന്നത്.
പുകയില ഉത്പന്നങ്ങളുടെ പരസ്യം ജനങ്ങളെ വഴിതെറ്റിക്കാനിടയുണ്ടെന്നാണ് സര്‍ക്കാരിന്റെ നിരീക്ഷണം. ആരോഗ്യവകുപ്പിലെ അഡീഷനല്‍ ഡയറക്ടര്‍ എസ്.കെ. അറോറയാണ് നോട്ടീസ് അയച്ചത്.