യുവതാരം അജു വര്‍ഗീസ് വീണ്ടും ഇരട്ടക്കുട്ടികളുടെ പിതാവായി. രണ്ട് ആണ്‍കുട്ടികള്‍ക്കാണ് അജുവിന്റെ ഭാര്യ അഗസ്റ്റീന ജന്മം നല്കിയത്. ജേക്ക്, ലൂക്ക് എന്നിങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് പേരു നല്കിയത്. അജുവിനും അഗസ്റ്റീനയ്ക്കും ആദ്യത്തെ തവണയും ഇരട്ടക്കുട്ടികളായിരുന്നു. ഇവാന്‍, ജുവാന എന്നിവരാണ് ആദ്യ ഇരട്ടക്കുട്ടികള്‍.
മലയാളത്തില്‍ ഇന്ന് തിരക്കേറിയ യുവനടനായ അജു അടുത്തിടെ ഇറങ്ങിയ എല്ലാ വിജയചിത്രങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. സിനിമയിലെ ഭാഗ്യമാണ് ജീവിതത്തിലും യുവതാരത്തെ തേടിയെത്തിയത്