കോട്ടയം: കുറിച്ചി പാത്താമുട്ടത്ത ആടുകളെ കടിച്ചുകൊന്ന അജ്ഞാതജീവിയെ കുടുക്കാന്‍ വനംവകുപ്പ് കാമറയും കൂടും സ്ഥാപിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് വനം വകുപ്പ് അധികൃതര്‍ കാമറയും കൂടും സ്ഥാപിച്ചത്. മയിലാടുംകുന്ന് വാലുപറമ്പില്‍ ഗോപിയുടെ ഏഴ് ആടുകളെയാണ് കഴിഞ്ഞദിവസം രാത്രിയില്‍ അജ്ഞാതജീവി കടിച്ചുകൊന്നത്. ആടിന്റെ കൂട്ടില്‍ നിന്ന് ബഹളംകേട്ട് ടോര്‍ച്ചുമായി പുറത്തിറങ്ങിയ ഗോപി എന്തോ ജീവി ഓടിപ്പോകുന്നത് കണ്ടിരുന്നു.
ഉടന്‍ തന്നെ സമീപവാസികളെ വിളിച്ചു കൂട്ടി പരിസരത്തുള്ള റബര്‍ തോട്ടത്തിലെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തെരച്ചിലിനിടയില്‍ പുലര്‍ച്ചെ രണ്ടോടെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ അജ്ഞാത ജീവിയുടേതെന്ന് കരുതുന്ന രണ്ട് കണ്ണുകള്‍ തിളങ്ങുന്നത് കണ്ടതായി ചിലര്‍ പറഞ്ഞിരുന്നു. കൂടിനോട് ചേര്‍ന്ന് ഇളകിയ മണ്ണില്‍ അജ്ഞാത ജീവിയുടേതെന്നു കരുതുന്ന കാല്പാടുകളും കണ്ടെത്തിയിരുന്നു.
തെരുവു നായ്കളാണ് ആക്രമിച്ചതെന്ന സംശയം പാടെ തള്ളികളയുകയാണ് ആടുകളെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്്ടര്‍മാര്‍. സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച കാല്പ്പ ാടുകളുടെ സാമ്പിളും പെരിയാര്‍ കടുവാസങ്കേതം ഗവേഷണവിഭാഗത്തിന് കൈമാറും. ഇവിടെ നിന്നുള്ള വിദഗ്ധരുടെ അഭിപ്രായം കൂടി അറിഞ്ഞതിനുശേഷമേ അജ്ഞാത ജീവിയെ കുറിച്ച് സ്ഥിരീകരണമുണ്ടാകു. രണ്ടുവര്‍ഷം മുമ്പ് പുതുപ്പള്ളി മാങ്ങാനം മേഖലയില്‍ ദിവസങ്ങളോളം അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായിരുന്നു. കാടുകളിലും മറ്റും അരിച്ചുപെറുക്കിയ തെരച്ചില ിനൊടുവില് അജ്ഞാതജീവി പുലിയാണെന്നും പൂച്ചപ്പുലിയാണെന്നുമൊക്കെ അഭ്യൂഹങ്ങളുണ്ടായതല്ലാതെ ഒന്നും കണ്ടെത്തിയിരുന്നില്ല.