ചെറുതുരുത്തി: എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ അഞ്ചുവര്‍ഷ കാലയളവിനുള്ളില്‍ യുവാക്കളെ ലക്ഷ്യമിട്ട് 25 ലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പിണറായി വിജയന്‍ .ചേലക്കര നിയോജകമണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ചെറുതുരുത്തിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനജീവിതം ദുസഹമാക്കിയ യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളില്‍നിന്നു അകന്നുപോയി. ഇതുകൊണ്ട് തന്നെയാണ് യുഡിഎഫിനൊപ്പം നിന്നവര്‍ ഇപ്പോള്‍ അകന്നുകൊണ്ടിരിക്കുന്നത്. കാര്‍ഷിക മേഖലയിലെ നിരന്തരമായ ആത്മഹത്യകള്‍ കേരളത്തെ പ്രേതാലയമാക്കി മാറ്റി.
ബിഡിജെഎസ് – ബിജെപി സഖ്യം ഈ തെരഞ്ഞെടുപ്പോടെ കേട്ടുകേള്‍വിയായി മാറും. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ നിത്യോപയോഗസാധനങ്ങള്‍ക്ക് വിലവര്‍ധനവ് ഉണ്ടാകില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ബേബി ജോണ്‍, കെ.വി.നഫീസ, ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍, ഏരിയാ സെക്രട്ടറി പി.എ. ബാബു, പി.സി.രാധാകൃഷ്ണന്‍, എം.സുലൈമാന്‍, ഷെയ്ക്ക് അബ്ദുള്‍ഖാദര്‍, പദ്മജ തുടങ്ങിയവര്‍ സംസാരിച്ചു.