അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ദമ്പതികള്‍ അറസ്റ്റില്‍

ekm-arrestകോതമംഗലം: കുത്തുകുഴിയിലെ വീട്ടില്‍ നിന്ന് ആളില്ലാത്ത തക്കംനോക്കി അഞ്ച് പവന്‍ സ്വര്‍ണം അപഹരിച്ച കേസില്‍ സ്ത്രീയും ഭര്‍ത്താവും അറസ്‌ററില്‍.കുത്തുകുഴി പടിഞ്ഞാററിന്‍ പുത്തന്‍പുരയില്‍ ഷാജിയുടെ വീട്ടില്‍ നിന്ന് അഞ്ച് പവന്‍ സ്വര്‍ണ്ണമാണ് അപഹരിച്ചത്.   പാലക്കാട് കിഴക്കഞ്ചേരി ഇളവംപാടം കല്ലപുതന്‍കളമ്പ് വീട്ടില്‍ സുരേഷ് കണ്ണന്‍ (37),ഭാര്യ ഷൈമ (33)എന്നിവരെ കോതമംഗലം പോലീസ് അറസ്‌ററ് ചെയ്തു. പാലക്കാട് ഭാഗത്ത് സര്‍ക്കാര്‍ പണികള്‍ നടത്തുന്ന കോണ്‍ടാക്ടറായ ഷാജിയുടെ പണിക്കാരനാണ് സുരേഷ്.

വീടു പണി നടക്കുന്നതിനാല്‍ പണം വായ്പ ചോദിച്ച്  ഷൈമ മെയ് 16ന് ഉച്ചക്ക് കുത്തുകുഴിയിലുള്ള ഷാജിയുടെ വീട്ടില്‍ എത്തിയിരുന്നു. ഷാജിക്ക് അത്യാവശ്യമായി ആശുപത്രിയില്‍ പോകേണ്ടി വന്നത് കൊണ്ട് ഷൈമയെ തനിച്ച് വീട്ടിലിരുത്തിയാണ് പോയത്.ഈ തക്കം നോക്കി അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് പവന്റെ രണ്ട് മാലകള്‍ ഷൈമ അപഹരിച്ചു.

ഷാജിയുടെ ഭാര്യ രണ്ട് ദിവസം കഴിഞ്ഞ് അലമാര പരിശോധിച്ചപ്പോഴാണ് മാലകള്‍ മോഷണം പോയ വിവരം മനസ്സിലായത്.ഷാജി കോതമംഗലം കോടതിയില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കോതമംഗലം പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ പാലക്കാട് നിന്ന് ഇരുവരേയും അറസ്‌ററ് ചെയ്തു.

ആറ് വര്‍ഷമായി ഷാജിയുടെ കീഴില്‍ പണി ചെയ്യുന്ന തൊഴിലാളിയാണ് സുരേഷ്. വടക്കഞ്ചേരിക്ക് സമീപം കിഴക്കഞ്ചേരി സഹകരണ ബാങ്കിലും വടക്കഞ്ചേരിയില്‍ കെ.എ.എം ജുവല്ലറിയില്‍ വിററതുമായ മോഷണ മുതലുകള്‍ പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Related posts