എങ്കെയും എപ്പോതും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജോടികളായിരുന്നു അഞ്ജലിയും ജെയ്‌യും. സിനിമ ഹിറ്റായതിനു പിന്നാലെ ഇരുവരും പ്രണയ ത്തി ലാണ് എന്ന വാര്‍ത്തയും പുറത്തു വന്നു. എന്നാല്‍ പിന്നീട് ഇരുവരും പ്രണയ വാര്‍ത്ത നിഷേധിച്ചു. ഇപ്പോള്‍ അഞ്ജലിയും ജെയ്‌യും വീണ്ടും അടുക്കുന്നു എന്നാണിപ്പോള്‍ കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ വാര്‍ത്ത. അടുത്തിടെ അഞ്ജലിക്ക് ജെയ് ട്വിറ്ററില്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
ഇത് തന്റെ ഏറ്റവും സന്തോഷകരമായ പിറന്നാള്‍ ആണെന്നും എപ്പോഴും എനിക്കായി നീ ഉണ്ടാകുമെന്നു പ്രതിക്ഷിക്കുന്നു എന്നും അഞ്ജലി മറുപടിയായി പറഞ്ഞു. ഇതാണ് ഇരുവരും വീണ്ടും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കാന്‍ കാരണം. അതേസമയം ഈ ഹിറ്റ് ജോടി വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കുക കൂടിയാണ്. സിനിഷ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തിലൂ ടെയാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്.