സെറ്റില്‍ വൈകിയെത്തിയ നടി അഞ്ജലിയെ സംവിധായകന് ചിത്രത്തില്‍ നിന്നും ഗെറ്റ്ഔട്ട് അടിച്ചു. ഇതോടെ വിവാദങ്ങളുടെ തോഴി നടി അഞ്ജലി വീണ്ടും വിവാദക്കുരുക്കില്‍ പെട്ടു. ചക്രവര്‍ത്തി എന്ന കന്നട ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് സംഭവം. മണിക്കൂറുകളോളം സെറ്റിലുള്ളവര്‍ അഞ്ജലി വരുന്നതിനായി കാത്തിരുന്നുവെന്നാണ് പറയുന്നത്. ഇതിലും കൂടുതല്‍ സഹിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞാണ് സംവിധായകന് നായികയെ മാറ്റിയത്. ദര്ശന് നായകനാകുന്ന കന്നട ചിത്രത്തില്‍ നിന്നാണ് അ്ഞ്ജലി ഔട്ടായത്. അഞ്ജലിക്കു പകരം പുതിയ നായികയെ കണ്ടെത്തിയെന്നാണ് പറയുന്നത്.
അഞ്ജലിയെ ഗെറ്റൗട്ടടിച്ചു
