കോട്ടയം: അടിച്ചു ഫിറ്റായി പോലീസ് സ്റ്റേഷനു മുന്നിലെ വെയിറ്റിംഗ് ഷെഡില്‍ മയങ്ങിയ എഎസ്‌ഐക്ക് വാട്‌സ് ആപ്പ് പണികൊടുത്തു. ഇപ്പോള്‍ സസ്‌പെന്‍ഷനിലുമായി. ഈരാറ്റുപേട്ടയിലാണ് സംഭവം. എഎസ്‌ഐയെ അന്വേഷണ വിധേയമായാണ് ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. പൂസായി വെയിറ്റിംഗ് ഷെഡില്‍ മയങ്ങിക്കിടക്കുന്ന ദൃശ്യം എടുത്ത് ഏതോ വിരുതന്‍ വാട്‌സ് ആപ്പ് വഴി പോലീസ് മേധാവിക്ക് അയച്ചുകൊടുത്തു.
അപ്പോള്‍ തന്നെ സംഭവം ശരിയാണോ എന്ന് അന്വേഷിച്ച് ഉറപ്പാക്കി സസ്‌പെന്‍ഷനും നല്കി. പുതിയ ജില്ലാ പോലീസ് മേധാവി എന്‍.രാമചന്ദ്രന്‍ ചാര്‍ജെടുത്തയുടനെ ഇദേഹം വാട്‌സ് ആപ്പ് നമ്പര്‍ മാധ്യമങ്ങള്‍ക്ക് നല്കിയിരുന്നു. പരാതികളും മറ്റും നേരിട്ട് അയയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയ പോലീസിനു തന്നെ ആദ്യ പണി കിട്ടുകയും ചെയ്തു.