രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം‘കബാലിയുടെ പുതിയ ചിത്രങ്ങള്‍ പുറത്തായി. രജനിയുടെ രണ്ട് തരത്തിലുള്ള ഗെറ്റപ്പിലുള്ള കിടിലം ചിത്രങ്ങളാണ് പുറത്തുവന്നത്. രാധിക ആപ്ത, ധന്‍ഷിക എന്നിവരുടെയും ഫോട്ടോസ് പുറത്തായി. പാ രഞ്ജിത്ത് ഒരുക്കുന്ന രജനീകാന്ത് ചിത്രം കബാലി കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് മോഹന്‍ലാല്‍ ആണ്. അദ്ദേഹത്തിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ഉടമസ്ഥതയിലുള്ള മാക്സ് ലാബും ആശീര്‍വാദ് സിനിമാസും ചേര്‍ന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. എട്ടര കോടി രൂപയ്ക്കാണ് സിനിമയുടെ വിതരണാവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്യഭാഷ ചിത്രത്തിന് കിട്ടാവുന്ന ഏറ്റവും വലിയ തുക കൂടിയാണിത്. മൈലാപ്പൂരില്‍ ജനിച്ച് മലേഷ്യയിലേക്ക് സാമ്രാജ്യം വ്യാപിപ്പിച്ച കബാലീശ്വരനെയാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
കബാലിയുടെ ചിത്രങ്ങള്‍ കാണാം….