അടൂര്‍ പ്രകാശിന് 2.65 കോടിയുടെ ആസ്തിയും 29.27 ലക്ഷത്തിന്റെ ബാധ്യതയും

alp-adoorprakashകോന്നി: മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന് 2.65 കോടിയുടെ ആസ്തിയും 29.27 ലക്ഷത്തിന്റെ ബാധ്യതയും. ഇതിനു പുറമേ ഭാര്യ ജയശ്രീയുടെ പേരില്‍ 1.05 കോടിയുടെയും രണ്ട് ആശ്രിതരുടെ പേരിലായി 60.4 ലക്ഷത്തിന്റെ ആസ്തിയും ഉണ്ടെന്ന് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

പിന്തുടര്‍ച്ച ആസ്തിയായി 1.28 കോടി രൂപയും ആശ്രിതന്റെ പേരില്‍ 1.25 കോടി രൂപയുമുണ്ട്. അടൂര്‍ പ്രകാശിന്റെ കൈവശം പണമായി 9,500 രൂപയും ഭാര്യയുടെ കൈവശം 4,500 രൂപയും ആശ്രിതരുടെ കൈവശം 6,000 രൂപയുമുണ്ട്. അടൂര്‍ പ്രകാശിന്‍െറപേരില്‍ 2,20,960 രൂപയുടെ ഇന്‍ഷ്വറന്‍സ് പോളിസികളും ഭാര്യയുടെ പേരില്‍ 70,746 രൂപയുടെ പോളിസികളുമുണ്ട്. സ്വന്തം പേരില്‍ 2008 മോഡല്‍ അഞ്ചു ലക്ഷം രൂപ വിലവരുന്ന  ബൊലേറയുണ്ട്. ഭാര്യ ജയശ്രീ പ്രകാശിന്‍െറ പേരില്‍ 19 ലക്ഷം രൂപ വിലവരുന്ന 950 ഗ്രാം സ്വര്‍ണവും ഒന്നാം ആശ്രിതയുടെ പേരില്‍ ആറു ലക്ഷം രൂപവിലവരുന്ന 300 ഗ്രാം സ്വര്‍ണവും രണ്ടാം ആശ്രിതയുടെ പേരില്‍ കൈവശം 2,80,000 രൂപ വിലവരുന്ന 140 ഗ്രാം സര്‍ണവുമുണ്ട്.

വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി സ്വന്തം പേരില്‍ 29,27,254 രൂപയുടെ ബാധ്യതയും ഭാര്യയുടെ പേരില്‍ 62,96,166 ബാധ്യതയും ആശ്രിതരുടെ പേരില്‍ 1,55,60,285 രൂപയുടെയും ബാധ്യതകളുണ്ട്.  കൃഷി ഭൂമിയായി സ്വന്തം പേരില്‍ 19,98,150 കമ്പോള മൂല്യമുള്ള സ്ഥലവും പങ്കാളിയുടെ പേരില്‍ 43,63,625 വിലവരുന്ന സ്ഥലവും ഒന്നാം ആശ്രിതയുടെ പേരില്‍ 55,50,225 വിലവരുന്നതും രണ്ട് ആശ്രിതരുടെ പേരില്‍ 3,29,5280 രൂപയും വിലവരുന്ന കൃഷിഭൂമിയുണ്ട്.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ സ്വന്തം പേരില്‍ കമ്പോള വില അനുസരിച്ച് 1,59,00,358 രൂപയുടെയും പങ്കാളിയുടെ പേരില്‍ 41,78,000 രൂപയുടെയും ഒന്നാം ആശ്രിതയുടെ പേരില്‍ 61,25,358 രൂപയുടെയും കെട്ടിടങ്ങള്‍ ഉണ്ട്. പാര്‍പ്പിടാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ സ്വന്തം പേരില്‍ കമ്പോള വില അനുസരിച്ച്  50,42,830 രൂപവിലവരുന്നതും പങ്കാളിയുടെ പേരില്‍ 37,66,000 ആശ്രിതയുടെ പേരില്‍ 32,79,900 രൂപയുടെയും കെട്ടിടങ്ങള്‍ ഉണ്ട്. ട്രഷറികളിലും ബാങ്കുകളിലുമായി സ്വന്തം പേരില്‍ 6,01,142 രൂപയുടെ നിക്ഷേപവും ഭാര്യയുടെ പേരില്‍ 95,716 രൂപയുടെയും നിക്ഷേപവുമുണ്ട്.

Related posts