അഗളി: അട്ടപ്പാടിയിലെ പാറക്കുടി ബെന്നിയെതേടി വീണ്ടും ദേശീയകാര്‍ഷിക പുരസ്കാരമെത്തി. കേന്ദ്രസര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പി.പി.വി.ആന്‍ഡ് എഫ്.ആര്. അഥോറിറ്റി നല്കുന്ന ഒന്നരലക്ഷംരൂപയും ഫലകവും അടങ്ങുന്ന ദേശീയപുരസ്കാരമാണ് ബെന്നിയെ തേടിയെത്തിയിരിക്കുന്നത്. 2012-13 ല്‍ ദേശീയ വാനില കര്‍ഷകനുള്ള അവാര്‍ഡും ബെന്നിക്ക് ലഭിച്ചിരുന്നു.ഈ വര്‍ഷം പ്രഖ്യാപിച്ച പതിനാല് അവാര്‍ഡുകളില്‍ ഏഴെണ്ണവും കേരളത്തിലെ കര്‍ഷകര്‍ക്കാണ് ലഭിച്ചത്. ബെന്നിമാത്യു പാലക്കാട്, കെ.വി. കണ്ണന്-കണ്ണൂര്‍, മേലേതില്‍ ബീരാന്‍കുട്ടി-മലപ്പുറം, മുഹമ്മദ് മൂപ്പന് (മലപ്പുറം), എന്നിവര്‍ പ്ലാന്റ് ജിനോം സേവിയര്‍ ഫാര്‍മര്‍ അവാര്‍ഡിന് അര്‍ഹരായി. ഇവര്‍ക്ക് 1.5ലക്ഷം രൂപയും ഫലകവും സര്ട്ടിഫിക്കറ്റുമടങ്ങിയതാണ് പുരസ്കാരം.
പി.കൃഷ്ണന് പാലക്കാട്, കെ. നരേന്ദ്രന് കൊല്ലം, ചെറുവയല്‍ രാമന് വയനാട് എന്നിവര്‍ പ്ലാന്റ് ജിനോം സേവ്യര്‍ റക്കഗനേഷന് അവാര്‍ഡിനും തെരഞ്ഞെടുക്കപ്പെട്ടു. ഒരുലക്ഷംരൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങിയതാണ് പുരസ്കാരം.വിവിധ കുരുമുളക് ഇനങ്ങളുടെ കളക്ഷനും പരിപാലനവും വ്യത്യസ്ത ജൈവമാര്ഗ അവലംബനവുമാണ് ബെന്നിയ്ക്ക് അവാര്‍ഡ് നേടികൊടുത്തത്. വിവിധയിനം പഴവര്‍ഗ്ഗ സംരക്ഷണവും സമ്മിശ്രകൃഷിയും ചിട്ടയായ ജൈവവള ക്രമീകരണവും കെ.വി. കൃഷ്ണന് അവാര്‍ഡിലേക്കുള്ള വഴിതുറന്നു.
നെല്ലുസംരക്ഷണത്തില് ഊന്നല്‍ നല്‍കികൊണ്ടുള്ള ജൈവകൃഷിയും വിഷരഹിതഭക്ഷ്യോത്പാദനത്തിനുമാണ് ചെറുവയല്‍ രാമനും പാലക്കാട് കൃഷ്ണനും അവാര്‍ഡുകള്‍ ലഭിച്ചത്. 1022 ഇനം ഔഷധസസ്യങ്ങളെ പരിപാലിച്ച് ഔഷധതോട്ടങ്ങള്‍ വികസിപ്പിച്ചെടുത്തതും കൊല്ലം നരേന്ദ്രനെ അവാര്‍ഡ് ജേതാവാക്കി. മലപ്പുറം ബീരാന്‍കുട്ടിയും മുഹമ്മദ് മൂപ്പനും പരമ്പരാഗത കൃഷിരീതിയിലൂടെയുള്ള വെറ്റില പരിപാലനത്തിനാണ് അവാര്‍ഡുകള്‍ ലഭിച്ചത്.
ഭാരതസര്‍ക്കാര്‍ നല്കുന്ന ഏറ്റവും വലിയ കാര്ഷികഅവാര്ഡുകളാണിത്. മുന്‍വര്‍ഷങ്ങളിലും ഏറ്റവുമധികം ദേശീയപുരസ്കാരങ്ങള്‍ നേടിയിട്ടുള്ളത് കരളത്തിലെ കര്‍ഷകരാണെന്ന് കേരള കാര്‍ഷിക സര്‍വകലാശാല ബൗദ്ധികസ്വത്തവകാശ സംരക്ഷണകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി.ആര്. എല്‍സി പറഞ്ഞു. അവാര്‍ഡ് ജേതാക്കള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും ഡോ. എല്‍സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നല്‍കിയിരുന്നത്.