അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ അവധിക്കാലത്തും ഫീസ് ഈടാക്കുന്നതായി പരാതി

TVM-RUPEESപത്തനാപുരം: അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ അവധിക്കാലത്തും കുട്ടികളില്‍ നിന്നും ഫീസ് ഈടാക്കു ന്നതായി പരാതി. വേനല്‍ അവധിക്കാലത്ത് രണ്ട് മാസം പൂര്‍ണമായും വിദ്യാലയങ്ങള്‍ക്ക് അവധിയാണ്. എന്നാല്‍ ഏപ്രില്‍,മേയ് മാസത്തെ ഫീസ് ജൂണില്‍ അടയ്ക്കാനാണ് നിര്‍ദേശം. ഈ ഫീസ് ഉള്‍പ്പടെ െ്രെപമറി വിദ്യാര്‍ത്ഥികള്‍ക്ക് അയ്യായിരം രൂപ വരെയും ഹൈസ്ക്കൂള്‍,ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് പതിനായിരം രൂപ വരെയുമാണ്.ഇതില്‍ കായിക പരീശിലനം ,കമ്പ്യൂട്ടര്‍,ട്യൂഷന്‍,സ്ക്കൂള്‍ ബസ് എന്നീ ഇനങ്ങളിലാണ് ഫീസ് ഇടാക്കുന്നത്.

ഇതിനു പുറമെ രക്ഷിതാവിന്റെ സാമ്പത്തിക നില മനസിലാക്കി നിര്‍മ്മാണഫണ്ടിലേക്ക് പണം പിരിക്കുന്നുണ്ട്. എന്നാല്‍ അവധിക്കാലത്ത് ഒരു ദിവസം പോലും കമ്പ്യൂട്ടര്‍ പഠനമോട്യൂഷനോസ്ക്കൂളുകളില്‍ നടത്താറില്ല. സ്ക്കൂള്‍ ബസുകളുടെ ടെസ്റ്റിംഗിനടക്കം പണം നല്‍കേണ്ട ഗതികേടിലാണ് രക്ഷിതാക്കള്‍. ഇത്തരം പണപിരിവുകള്‍ നടത്തിയാല്‍ പോലും പല സ്ക്കൂളുകളിലും താല്‍ക്കാലിക ഷെഡുകളിലാണ് അദ്ധ്യയനം നടക്കുന്നത്.അവധിക്കാലത്ത് അദ്ധ്യാപകര്‍ക്കോ അനധ്യാപകര്‍ക്കോ വേതനം കൊടുക്കാറില്ല എന്നതാണ് സത്യാവസ്ഥ.

ഇതിനുപുറമെ നിരവധി തവണ യൂണിഫോമിനും കാര്‍ഡിനും മറ്റുമായി പണപിരിവും നടക്കുന്നുണ്ട്. സ്ക്കൂ ളില്‍ നടക്കുന്ന കുംഫു,കരാട്ടേ,മറ്റ് കായികയിനങ്ങള്‍ക്ക് പ്രത്യേകം ഫീസാണ്.കുട്ടികള്‍  ഫീസ് നല്‍കാന്‍ താമസിച്ചാല്‍ െ്രെപമറി ക്ലാസിലെ കുട്ടികളെ വരെ പുറത്തിറക്കി നിറുത്താറുണ്ടെന്നും രക്ഷിതാക്കള്‍ പറയുന്നു. ഇതുസംബന്ധിച്ച് നിരവധി തവണ രക്ഷിതാക്കള്‍ മാനേജ്‌മെന്റിനോട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

Related posts