മ​ണ്ണും ചാ​രി നി​ന്ന​വ​ൻ…! ഓ​സ്ട്രേ​ലി​യാ​യി​ലെ വി​ചി​ത്ര​മാ​യ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ; ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

ചൂ​ണ്ട​യി​ടു​ക എ​ന്ന​ത് ചി​ല​ർ​ക്ക് വി​നോ​ദ​മാ​ണ്. ചൂ​ണ്ട‍​യി​ൽ മീ​ൻ കൊ​ത്തു​ക എ​ന്ന​ത് ശ്ര​മ​ക​ര​മാ​ണ്. ചി​ല​പ്പോ​ൾ മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വ​ഴി​ച്ചാ​ൽ മാ​ത്ര​മേ ഒ​രു മീ​ൻ എ​ങ്കി​ലും കി​ട്ടു​ക​യു​ള്ളൂ.

അ​ങ്ങ​നെ കി​ട്ടി​യ മീ​ൻ വ​ഴി​യെ പോ​യ​വ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യാ​ലോ? അ​തും വ​ലി​യ മീ​നാ​ണെ​ങ്കി​ലോ? എ​പ്പോ​ൾ അ​ടി​യു​ണ്ടാ​യെ​ന്ന് ചോ​ദി​ച്ചാ​ൽ മ​തി.

പ​ക്ഷെ ഇ​ങ്ങ​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത് ത​ങ്ങ​ളെ​ക്കാ​ൾ വ​ലി​യ ശ​ക്തി​ശാ​ലി​യാ​ണെ​ങ്കി​ലോ? മി​ണ്ടാ​തെ ക​ണ്ടു​കൊ​ണ്ടു നി​ൽ​ക്കേ​ണ്ടി വ​രും.

അ​ത്ത​ര​മൊ​രു അ​വ​സ്ഥ​യി​ലാ​ണ് ജി​യോ​ഫ് ട്ര​ട്വി​ൻ, നാ​റ്റ് ബാ​ൺ​സ് എ​ന്നീ സു​ഹൃ​ത്തു​ക്ക​ൾ. പ​ടി​ഞ്ഞാ​റ​ൻ ഓ​സ്ട്രേ​ലി​യ​യി​ലാ​ണ് സം​ഭ​വം.

ചൂ​ണ്ട​യി​ട​വെ ഇ​വ​രു​ടെ ചൂ​ണ്ട​യി​ൽ സ്രാ​വ് കു​രു​ങ്ങു​ക​യാ​യി​രു​ന്നു. അ​തി​നെ ബോ​ട്ടി​ലേ​ക്ക് വ​ലി​ച്ച​ടു​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ന​മ്മു​ടെ ക​ഥാ​പാ​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ഏ​ക​ദേ​ശം ര​ണ്ട​ര മീ​റ്റ​ർ നീ​ള​മു​ള്ള ഒ​രു മു​ത​ല! മു​ത​ല ചൂ​ണ്ട​യി​ൽ കു​രു​ങ്ങി​യ സ്രാ​വി​നെ ക​ടി​ച്ചെ​ടു​ത്തു.

ഇ​രു​വ​രും ചേ​ർ​ന്ന് സ്രാ​വി​നെ ബോ​ട്ടി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഒ​ടു​വി​ൽ സ്രാ​വി​നേ​യും വാ​യി​ലൊ​തു​ക്കി മു​ത​ല വെ​ള്ള​ത്തി​ന​ടി​യി​ലേ​ക്ക് പോ​യി. മ​ണ്ണും ചാ​രി നി​ന്ന​വ​ൻ പെ​ണ്ണു​മാ​യി പോ​യി എന്നു പറയുന്നതുപോലെ.

ചൂ​ണ്ട​യി​ൽ കു​രു​ങ്ങി​യ സ്രാ​വി​നെ മു​ത​ല ത​ട്ടി​യെ​ടു​ക്കു​ന്ന ദൃ​ശ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

Related posts

Leave a Comment