മാന്നാര്‍: ഒരു മാസമായി അപകടം സൃഷ്ടിച്ചു തകര്‍ന്നു കിടന്ന ഓടയ്ക്ക് ശാപമോക്ഷം. മാന്നാര്‍ ടൗണിലെ ബസ് സ്റ്റോപ്പില്‍ തന്നെയാണ് ഓടയ്ക്കു മുകളിലെ സ്ലാബ് തകര്‍ന്നു നിരവധി യാത്രക്കാര്‍ക്കു അപകടം ഉണ്ടായത്. ദിനംപ്രതി നിരവധി പേര്‍ ഈ ഓടയില്‍ വീണ് പരിക്കേറ്റതോടെ കെഎസ്റ്റിപി, പഞ്ചായത്ത് അധികൃതര്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിഷേധം ശക്തമായപ്പോള്‍ ഓടയ്ക്ക് സ്ലാബുമായി അധികൃതര്‍ എത്തി.
എന്നാല്‍ കൊണ്ടുവന്ന സ്ലാബ് ഓടയ്ക്കു ഉള്ളിലേക്കു പോകുന്ന തരത്തിലുള്ളതായിരുന്നു. ഈ സ്ലാബ് എങ്ങനെയെങ്കിലും വച്ചിട്ടു പോകാമെന്നു കരുതിയ അധികൃതരെ വ്യാപാരികള്‍ തടഞ്ഞു. ഓടയുടെ ഇരുവശവും എത്താത്ത സ്ലാബിന്റെ മുകളില്‍ ചവുട്ടിയാല്‍ താഴോട്ടുപോകുമെന്നും ഇതു കൂടുതല്‍ അപകടങ്ങള്‍ക്കു കാരണമാകുമെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നു സ്ലാബിടല്‍ ഉപേക്ഷിച്ച് വന്നവര്‍ പോകുകയും ചെയ്തു. വീണ്ടും നിരവധി പേര്‍ ഓടയില്‍ വീഴാന്‍ തുടങ്ങിയതോടെ മാന്നാര്‍ ടൗണിലെ മെഡിക്കല്‍ സ്റ്റോര്‍ ഉടമ ബോബച്ചന്‍ മുന്‍കൈയ്യെടുത്ത് ഓടയ്ക്ക് സ്ലാബിട്ടു. ഇതോടെ കഴിഞ്ഞ ഒരുമാസമായി അപകടങ്ങള്‍ ഉണ്ടാക്കിയിരുന്ന ഓട വൃത്തിയാകുകയും ചെയ്തു.
ബജറ്റിന്റെ കേരളാ മോഡല്‍ സംവാദം 14ന് മാന്നാര്‍: പരുമല ഒരുമ സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ ബജറ്റിന്റെ കേരളാ മോഡല്‍ എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിക്കുന്നു.14-ന് വൈകുന്നേരം അഞ്ചിന് ടാഗോര്‍ വായനശാല ഹാളില്‍ നടക്കുന്ന സംവാദം സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ഡൊമനിക് ജോസഫ് അധ്യക്ഷനായിരിക്കും. തിരുവന്തപുരം ലോ കോളേജ് പ്രഫസര്‍ ഡോ. എ. സുഹൃത്ത് കുമാര്‍ വിഷയാവതരണം നടത്തും. ഡോ. വര്‍ഗീസ് ജോര്‍ജ്, മാന്നാര്‍ അബ്ദുള്‍ലത്തീഫ്, പ്രഫ. എ. ലോപ്പസ്, ആഡ്വ. ആര്‍. സനല്‍കുമാര്‍, അഡ്വ.ഫ്രാന്‍സിസ് വി. ആന്റണി, ഷിബു വര്‍ഗീസ്, സാം ഈപ്പന്‍, തങ്കമണി നാണപ്പന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സുരേഷ് കുമാര്‍ മോഡറേറ്റര്‍ ആയിരിക്കും.