അധിക തുക സാന്ത്വന പരിചരണത്തിന്

knr-sahayamതളിപ്പറമ്പ്: ശിവരാത്രി ആഘോഷക്കമ്മിറ്റിയുടെ ചെലവില്‍ ബാക്കി വന്ന തുക സാന്ത്വന പരിചരണ സംഘടനയായ ഐആര്‍പിസി ജില്ലാ കമ്മിറ്റിക്ക് സംഭാവനയായി നല്‍കി.    ടിടികെ ദേവസ്വത്തില്‍പ്പെട്ട കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്ര ശിവരാത്രി ആഘോഷ കമ്മിറ്റിയാണ് ആഘോഷപരിപാടികളുടെ ചെലവുകള്‍ കഴിച്ചുള്ള തുക ഐആര്‍പിസിക്ക് കൈമാറിയത്. ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.രാജേഷ് വൈദ്യനാഥ ക്ഷേത്രനവീകരണ സമിതി പ്രസിഡന്റ് ഒ.പി.ബാലകൃഷ്ണനില്‍നിന്നും തുക ഏറ്റുവാങ്ങി. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ കെ.വി.വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു.   തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം സി.ജീജ, പഞ്ചാത്തംഗം ടി.ഷീബ, ഐആര്‍പിസി കര്‍മ്മസമിതി അംഗം എം.ടി.വല്‍സന്‍, സി.കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts