അനധികൃത കുഴല്‍ക്കിണര്‍ നിര്‍മാണം വ്യാപകം

klm-kinarവൈത്തിരി: ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള വൈത്തിരിയില്‍ അനധികൃത കുഴല്‍ക്കിണര്‍ നിര്‍മാണം വ്യാപകം. റിസോര്‍ട്ടുകളുടെയും വില്ലകളുടെയും നിര്‍മാണം പുരോഗമിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കുഴല്‍ക്കിണര്‍ നിര്‍മാണം നടക്കുന്നത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കു മാത്രമേ കുഴല്‍ക്കിണര്‍ നിര്‍മിക്കാവൂ എന്ന നിര്‍ദേശം ലംഘിച്ചാണ് നിര്‍മാണം. ഒന്നര എച്ച്പി അധികമുള്ള മോട്ടോറുകള്‍ ഉപയോഗിക്കുന്ന കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ ജിയോളജി വകുപ്പിന്റെ അനുമതിയും വേണം.

എന്നാല്‍ ഇതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല. വ്യാവസായിക ആവശ്യങ്ങള്‍ക്കായി അനുമതി നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് അവകാശപ്പെടുമ്പോഴും കുറഞ്ഞ ചുറ്റളവില്‍ മൂന്നും നാലും കുഴല്‍ക്കിണറുകള്‍ വരെ ചിലയിടങ്ങളില്‍ നിര്‍മിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അനധികൃത കുഴല്‍ക്കിണര്‍ നിര്‍മാണത്തിനെതിരെ ഉടന്‍ നടപടികളുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് പഴയവൈത്തിരി പൗരസമിതി മുന്നറിയിപ്പ് നല്‍കി.

Related posts