പുതിയതെരു: തെരഞ്ഞെടുപ്പിന്റെ ഭാഗമായി ദേശീയപാതയില്‍ പള്ളിക്കുളം മുതല്‍ വളപട്ടണം പാലംവരെയുള്ള അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റും പോലീസ്‌നീക്കംചെയ്തു. വളപട്ടണം സിഐ ടി.പി. ശ്രീജിത്ത്, എസ്‌ഐ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിലാണ് അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റും നീക്കിയത്. അഴിച്ചുമാറ്റിയ ഫ്‌ള്ക്‌സ് ബോര്‍ഡുകള്‍ രണ്ടുലോറികളിലായി പോലീസ് സ്‌റ്റേഷനിലെത്തിച്ചു. 48 മണിക്കൂറിനകം അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കംചെയ്യാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മറ്റു സംഘടനകള്‍ക്കും നിര്‍ദേശം നല്‍കിയതായി പോലീസ്അറിയിച്ചു. വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ശല്യമായതിനെ തുടര്‍ന്ന് പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. വരുംദിവസങ്ങളിലും നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.
അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കി
